കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം; കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പോലീസ്

ശംഭു അതിർത്തിയിൽ പ്രതിഷേധവുമായി തുടരുന്ന കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പോലീസ്. കർഷകർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കർഷക നേതാക്കൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള നടപടികൾ ആരംഭിച്ചുവെന്ന് അംബാല പോലീസ് എക്സിലൂടെ വ്യക്തമാക്കി. കർഷകർ ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നടപടികളുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ കർഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുമെന്നും ഇക്കാര്യത്തിൽ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഹരിയാന പോലീസ് പറയുന്നു. കൂടാതെ പ്രതിഷേധത്തിനിടെ…

Read More

ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച് നിയമവിദ്യാർഥികൾ; കോളേജ് ഭരണസമിതി പിരിച്ചുവിടും

തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്‌ട്രേറ്റീവ്  ഭരണം ഏർപ്പെടുത്തി. സബ് കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.  പ്രിൻസിപ്പലിന് എതിരെ നടപടി വേണോ എന്നതിൽ തീരുമാനം പിന്നീടുണ്ടാകും. അതേസമയം കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം അവസാനിപ്പിച്ച് തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർഥികൾ. പ്രതിഷേധം തുടരുന്നതിനിടെയാണ് സബ് കളക്ടർ സ്ഥലത്തെത്തിയത്. കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. കോളേജിൽ മാർക്ക് ദാനം ആരോപിച്ച് സമരം ചെയ്ത വിദ്യാർഥികളെ…

Read More

മന്ത്രിമാർക്ക് നേരെ പ്രതിഷേധം; വയനാട്ടിൽ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വയനാട് സന്ദർശനത്തിനെത്തിയ മന്ത്രി സംഘത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബത്തേരി ചുങ്കത്താണ് മന്ത്രിമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ജില്ലാ പ്രസിഡന്റ് അമൽ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടി കാണിക്കാൻ നിന്ന അഞ്ചു പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സമയം മാറി നിന്ന രണ്ടു പേരാണ് പൊലീസിന്റെ കണ്ണു വെട്ടിച്ച് മന്ത്രി സംഘത്തിനു നേരെ പ്രതിഷേധിച്ചത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാനും പ്രത്യേക…

Read More

പുൽപ്പളളിയിൽ ജനക്കൂട്ടം ആക്രമാസക്തമായതോടെ ലാത്തിവീശി പൊലീസ്; അവരുടെ ആവശ്യം ന്യായമാണ്, അക്രമസമരം സ്വാഭാവികമല്ലെന്ന് ശശീന്ദ്രൻ

വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ  കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.വനിതാ പൊലീസിന്റെ കുറവ് സ്ഥലത്തുണ്ട്.  വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ…

Read More

വയനാട്ടില്‍ കടുവ പശുവിനെ കൊന്നു; ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കി നാട്ടുകാര്‍, ആളിക്കത്തി ജനരോഷം

വയനാട്ടില്‍ കടുവ പശുവിനെ കൊലപ്പെടുത്തി. കോണിച്ചിറയില്‍ ഇന്നലെ രാത്രിയാണ് കടുവ പശുവിനെ കടിച്ചുകൊന്നത്. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസ്ഥയാണ്. ചര്‍ച്ചയല്ല പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടകാരുടെ ആവശ്യം. കടുവ കൊന്ന പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കിയാണ് നാട്ടുകാരുടെ പ്രതിഷേധം. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 20ാം തീയതിയാണ് യോഗം. റവന്യു, വനം, തദ്ദേശസ്വയംഭരണം…

Read More

സപ്ലൈകോയിൽ ഇനി 35% മാത്രം സബ്സിഡി; വില ഉയരുക 13 ഇനങ്ങൾക്ക്

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വർധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് എട്ട് വർഷത്തിന് ശേഷമാണ.് എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.  തുടർഭരണം ലഭിച്ച് മൂന്ന് വർഷം കൂടെ പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ,…

Read More

വയനാട്ടിലെ വന്യജീവി ആക്രമണം ; പന്തം കൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ

വന്യജീവി ആക്രമണത്തിനെതിരെ വയനാട് പടമലയില്‍ പന്തംകൊളുത്തി പ്രതിഷേധവുമായി നാട്ടുകാര്‍. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം. പടമല പള്ളിയില്‍ നിന്ന് കുറുക്കന്‍മൂല ജംഗ്ഷനിലേക്കാണ് പന്തംകൊളുത്തി പ്രതിഷേധം. ‘കാട്ടില്‍ മതി കാട്ടു നീതി’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ‘മനുഷ്യ ജീവന് പുല്ലുവില നല്‍കുന്ന കാട്ടുനീതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം’ എന്നും ബാനറില്‍ എഴുതിയിട്ടുണ്ട്. വന്യജീവി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പിനെ അറിയിച്ചിട്ടും യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൂടാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍…

Read More

തൃശ്ശൂരിൽ ​ഗവർണർക്കെതിരെ പ്രതിഷേധം; 25 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

തൃശ്ശൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവിൽ ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡിൽ വെച്ച് എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള 25 എസ്.എഫ്.ഐക്കാരെയാണ് പോലീസ് പിടികൂടിയത്. ഗവർണറുടെ വാഹനവ്യൂഹത്തിനടുത്തെത്തിയായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം.  വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെയാണ് തൃശ്ശൂരിലെത്തിയത്. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്….

Read More

വിദേശ രാജ്യങ്ങളിൽ നീറ്റ് കേന്ദ്രങ്ങൾ നിർത്തലാക്കിയ തീരുമാനം; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്) ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​ക്ക്​ പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലെ 554 ന​ഗ​ര​ങ്ങ​ളി​ലാ​യി 5000ത്തോ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​വ​യി​ൽ ഗ​ൾ​ഫ്​ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു​ക​ളി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ…

Read More

സംയുക്ത കിസാൻമോർച്ചയുടെ മാർച്ച്; കുപ്പിയിൽ പെട്രോൾ നൽകരുത്, നിയന്ത്രണങ്ങളുമായി സർക്കാർ

ഫെബ്രുവരി 13-ന് സംയുക്ത കിസാൻമോർച്ച ഡൽഹിയിൽ പ്രഖ്യാപിച്ച മാർച്ചിന് മുന്നോടിയായി നിയന്ത്രണങ്ങളുമായി ഹരിയാണ സർക്കാർ. കുപ്പിയിലോ മറ്റ് കണ്ടെയ്നറുകളിലോ ഇന്ധനം നൽകരുതെന്ന് സോനിപത് ജില്ലാ ഭരണകൂടം പെട്രോൾ പമ്പ് ഉടമകൾക്ക് നിർദേശം നൽകി. ട്രാക്ടറുകൾക്ക് 10 ലിറ്ററിൽ കൂടുതൽ പെട്രോൾ നൽകരുതെന്നും ഉത്തരവിൽ പറയുന്നു. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ടവർക്ക് ഇന്ധനം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കർഷകർക്ക് പെൻഷൻ, ഇൻഷുറൻസ് പദ്ധതി, താങ്ങുവില എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 13-ന് 200 കർഷക സംഘടനകളുടെ…

Read More