മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് വിവരം

പി ജയരാജനും മകനുമെതിരെ ആരോപണം ഉന്നയിച്ച സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പി ജയരാജൻറെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജൻറെ മകൻ സ്വർണം…

Read More

സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നികളെ നീക്കി ചൈന

കാട്ടുപന്നികൾക്ക് ഇനി സംരക്ഷണം ഇല്ലെന്ന് ചൈന. സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നികളെ നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ എണ്ണം പെരുകി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് വർധിച്ചതോടെ ആണ് തീരുമാനം. പലയിടത്തും കാട്ടുപന്നികള്‍ മനുഷ്യരെ ആക്രമിക്കുന്നതും പതിവായിരുന്നു. ചൈനയുടെ 31 പ്രവിശ്യകളിൽ 28ലും കാട്ടുപന്നികൾ ധാരാളമായി ഉണ്ട്. പുതിയ തീരുമാനം അനിയന്ത്രിത വേട്ടയ്ക്കും കാട്ടുപന്നിയുടെ വംശനാശത്തിനും കാരണമാകുമെന്ന് ആഗോള മൃഗസ്നേഹി സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്….

Read More