പാറശ്ശാല ഷാരോൺ വധക്കേസ്; തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായി: വിധിയിൽ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലീസും

പാറശ്ശാല ഷാരോൺ വധക്കേസിലെ കോടതി വിധിയിൽ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലീസും. ആദ്യഘട്ടത്തിൽ ഫലപ്രദമായ രീതിയിൽ തെളിവുകൾ ശേഖരിച്ച പൊലീസ് സംഘമടക്കമുളളവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്നാണ് പ്രോസിക്യൂഷൻ പ്രതികരണം. പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. കേസിൽ പ്രതി ഗ്രീഷ്മക്ക് കുറ്റം ചെയ്യാനുളള പ്രേരണ എന്താണെന്നത് പ്രധാനമായിരുന്നു. സൈനികനുമായുളള വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചത്. ഇത് കണ്ടെത്താൻ ആദ്യ ഘട്ടത്തിൽ തന്നെ കഴിഞ്ഞു. വിവാഹ നിശ്ചയം നടന്നുവെന്നത് കോടതിയിൽ…

Read More

മധുവധക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി സതീശൻ രാജിവച്ചു

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിൽ ഹൈക്കോടതിയിലുള്ള അപ്പീലിൽ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ച സീനിയർ അഭിഭാഷകൻ കെ.പി.സതീശൻ രാജിവച്ചു. വിചാരണക്കോടതിയിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷകരെ സ്പെഷൽ പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നു മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.  സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ മല്ലിയും സഹോദരി സരസുവും സത്യഗ്രഹം നടത്തിയിരുന്നു. മധു കേസിൽ മണ്ണാർക്കാട് കോടതിയിൽ ഹാജരായ രാജേഷ് എം.മേനോനെ ഹൈക്കോടതിയിലും നിയോഗിക്കണമെന്നാണു ആവശ്യം. ശിക്ഷയിൽ ഇളവു തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന…

Read More