
പ്രിയങ്ക ഗാന്ധിയുടെ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ; നികുതി വെട്ടിപ്പ് പ്രകടമാണെന്ന് ബിജെപി
പ്രിയങ്ക ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വദ്രയുടെയും നികുതി വെട്ടിപ്പ് തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിൽ നൽകിയ വിവരങ്ങളിൽ പ്രകടമാണെന്ന് ബിജെപി. ദളിതനായതുകൊണ്ടാണ് പത്രിക സമർപ്പണ വേളയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ പുറത്തിരുത്തിയതെന്ന ആക്ഷേപവും ബിജെപി ശക്തമാക്കുകയാണ്. ഭർത്താവ് റോബർട്ട് വദ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തിൽ പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതിൽ ദില്ലി മെഹറോളിയിൽ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും…