പത്തനംതിട്ടയില്‍ കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

  കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവയിറങ്ങിയെന്നായിരുന്നു പ്രചരണം. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുണ്‍ മോഹനന്‍, ഹരിപ്പാട് സ്വദേശി ആദര്‍ശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ് നടപടി.

Read More

ഒരാവശ്യവുമില്ലാതെ തുടർച്ചയായി എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്; നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ്

തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തുടർച്ചയായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒരാവശ്യവുമില്ലാതെ തുടർച്ചയായി എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ല എന്ന് ബോധ്യപ്പെട്ടാൽ നുണപ്രചാരണം നടത്തിയവർ തിരുത്താനും തയാറാകുന്നില്ല. ജനങ്ങൾക്ക് എന്നെ നന്നായി അറിയാം’. ഈ രീതി അന്യായമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു’

Read More

സംസ്ഥാനത്ത് വോട്ടിങ് മെഷീൻ തട്ടിപ്പെന്ന് വ്യാജപ്രചരണം; റജിസ്റ്റർ ചെയ്തത് 12 കേസുകൾ

സംസ്ഥാനത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് 12 കേസുകൾ റജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നു വീതവും കേസുകളാണ് റജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും…

Read More

എതിർ സ്ഥാനാർത്ഥി നുണപ്രചരണങ്ങൾ നടത്തുന്നു; താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം: ശശി തരൂർ

എതിർ സ്ഥാനാർത്ഥി നുണപ്രചരണങ്ങൾ നടത്തുന്നു എന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു. സ്ഥലത്ത് പ്രവർത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് താൻ ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തർക്കം കാരണമാണ് നിർമ്മാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി ജനങ്ങളെ പറ്റിക്കുന്നു. തീരദേശ വോട്ട്…

Read More

തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തും; അവർക്ക് വർഷമായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ വിഷമം: പരിഹസിച്ച് ആർഷോ

കഴിഞ്ഞ 6–7 വർഷമായി തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിന്റെ വിഷമം നിമിത്തമാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഉൾപ്പെടെയുള്ളവർ എസ്എഫ്ഐയ്‌ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്ന് പരിഹസിച്ച് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഉയർന്ന കോഴക്കേസുമായി ബന്ധപ്പെട്ട് മാർഗംകളി അധ്യാപകൻ ആത്മഹത്യ ചെയ്തതിനു പിന്നിൽ എസ്എഫ്ഐ ആണെന്ന് ഇവർ ആരോപിക്കുന്നത് എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ആർഷോ ചോദിച്ചു. ക്രിക്കറ്റ് മത്സരങ്ങളുടെ സമയത്ത് കാണിക്കുന്ന സ്കോർ ബോർഡ് പോലെ, ഓരോ ദിവസവും കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു പോകുന്ന…

Read More

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചരണം തടയണമെന്ന ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പരീക്ഷക്കെതിരായ ഡിഎംകെ പ്രചാരണം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഇപ്പോഴത്തെ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ ബോധ്യമുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ അവരെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പ്രചാരണങ്ങൾ നടത്തുന്നവർ നടത്തട്ടെയെന്നും ആയിരുന്നു കോടതിയുടെ പ്രതികരണം.

Read More

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി വ്യക്തിഹത്യ ചെയ്തു ; മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചാരണം നടക്കുന്നതിനെതിരെ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച മറിയകുട്ടി ഹൈക്കോടതിയെ സമീപിച്ചേക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അം​ഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു.  ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇന്നല ഹൈക്കോടതിയെ…

Read More