കുടിവെള്ളത്തിൽ വിഷം കലക്കിയെന്ന പ്രസ്താവന; ബിജെപി പരാതി നൽകി: കേജ്‌‍രിവാളിനോട് തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ

കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിം​ഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. ഡൽഹിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം…

Read More

അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ തെളിവുകൾ പുറത്തുവിട്ട് ടിജി നന്ദകുമാർ; ശോഭ സുരേന്ദ്രൻ പണം വാങ്ങിയെന്നും ആരോപണം

അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ടിജി നന്ദകുമാർ. 2013 ഏപ്രിലിൽ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്ന് അനിൽ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്നും പണം വാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രമാണ് നന്ദകുമാർ പുറത്തുവിട്ടത്. ടിജി നന്ദകുമാർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിട്ടത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ…

Read More

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ എല്ലായ്‌പ്പോഴും അനിവാര്യമല്ല: ഹൈക്കോടതി

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോചെയ്ത കേസുകളിൽ എല്ലായ്‌പ്പോഴും പ്രായം തെളിയിക്കുന്ന കൃത്യമായ രേഖ ആവശ്യമില്ലെന്ന് ഹൈക്കോടതി. പങ്കുവെച്ച ദൃശ്യത്തിലെ മോഡൽ കാഴ്ചയിൽ കുട്ടിയാണോ എന്നത് പരിഗണിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി (ചൈൽഡ് പ്രോണോഗ്രാഫി) ബന്ധപ്പെട്ട കേസുകളിൽ ദൃശ്യത്തിലെ കുട്ടിയുടെ പ്രായം തെളിയിക്കാനാകാത്തത് പ്രതിഭാഗം തർക്കമായി ഉന്നയിക്കുന്നത് പതിവായതോടെയാണ് ഇക്കാര്യം ഹൈക്കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്വ. രഞ്ജിത് ബി. മാരാർ, അഡ്വ. ജോൺ എസ്….

Read More

ജനന തീയ്യതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകരിക്കില്ല; സര്‍ക്കുലർ പുറത്തിറങ്ങി

ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. ജനുവരി 16ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു. ജനന തീയ്യതി നിര്‍ണയിക്കുന്നതിനുള്ള രേഖയായി കണക്കാക്കിയിരുന്ന ആധാര്‍ ഇനി ആ ആവശ്യത്തിനായി കണക്കാക്കില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍…

Read More

പന്നു വധശ്രമ കേസ്: നിഖിൽ ഗുപ്തയ്‌ക്കെതിരായ തെളിവു ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

അമേരിക്കയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഉത്തരവിട്ട് യുഎസ് കോടതി. നിഖിൽ ഗുപ്തയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ന്യൂയോർക്ക് കോടതി ഫെഡറൽ സർക്കാരിനോട് ഉത്തരവിട്ടത്.  ജനുവരി 4ന് ഫയൽ ചെയ്ത ഹർജിയിൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ട് യുഎസ് ജില്ലാ ജഡ്ജി വിക്ടർ മാരേറോയായുടെതാണ് ഉത്തരവ്. യുഎസിന്റെയും കാനഡയുടെയും പൗരത്വമുള്ള ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യയിലെ…

Read More