കരിങ്ങാലി വെള്ളകുപ്പി ബിയർ കുപ്പി എന്ന് പ്രചരിപ്പിക്കുന്നവരുടെ മനോനില പരിശോധിക്കണം: ചിന്ത ജെറോം

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം വനിതാ നേതാവ് ചിന്ത ജോറോം. കൊല്ലം ജില്ലാ സമ്മേളനത്തിനിടെ പ്രചരിച്ച ചിത്രങ്ങൾക്ക് മറുപടിയായിട്ടാണ് ചിന്ത ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ…

Read More

പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; ആരോപണവുമായി യോഗി ആദിത്യനാഥ്

ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ‘ബീഫ്’ വിഷയം ചർച്ചയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിലെത്തിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. കോൺഗ്രസിന്റെ പ്രകടന പ്രകടനപത്രികയെ ബിജെപി ശക്തമായി വിമർശിക്കുന്നതിനിടെയാണ്, യോഗിയുടെ പുതിയ ആരോപണം. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ പശുവിനെ പവിത്രമായി കണക്കാക്കുന്നതിനാൽ രാജ്യത്തെ ഹിന്ദു സമുദായം ബീഫ് ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. ഇക്കാര്യത്തിൽ മുസ്‌ലിംകൾക്ക് ഒഴിവു നൽകാനുളള കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തതാണ്.’’ യോഗി…

Read More

നയൻതാരയുടെ 9 സ്കിൻ ബ്രാൻഡിനെതിരെ വിമർശനം

നയൻതാരയുടെ സ്കിൻ കെയർ ബ്രാൻഡാണ് 9 സ്കിൻ. സെപ്റ്റംബർ 29ന് ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഉൽപ്പന്നങ്ങളുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. വില സാധാരണക്കാർക്ക് തങ്ങാൻ കഴിയില്ലെന്നാണ് വിമർശനം. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ചാണ് 9 സ്കിൻ ആരംഭിച്ചിരിക്കുന്നതെന്നും സാധാരണക്കാർക്ക് ഈ വിലക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. കൂടാതെ പ്രമോഷനായി നയൻതാര അമിതമായി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്. ഇതുവരെ, അഞ്ച് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 50 ഗ്രാം ഡേ ക്രീമിന് 1,799…

Read More

സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം

 സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടങ്ങളിലേക്കുള്ള മദ്യ ഉൽപ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. കേരളത്തിലും സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴിൽ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയം വിഭാവനം ചെയ്യുന്നത്. വെള്ളത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യത…

Read More

യുഎഇയിൽ ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റം; പിഴയും തടവും ശിക്ഷ

യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പ്രചരിപ്പിക്കാനായി വെബ്സൈറ്റ് നിർമിക്കുകയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണെന്നും ഓർമിപ്പിച്ചു.

Read More