
പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ഹംദാൻ
എമിറേറ്റിലെ സാമ്പത്തിക രംഗത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിവരുന്ന പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ലോകത്താകമാനം വിപുലമായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സുമായി (എം.ബി.ആർ.ജി.ഐ) സഹകരിച്ചുവരുന്ന വ്യവസായികളാണ് ചടങ്ങിൽ പങ്കെടുത്തത്. ജീവകാരുണ്യ, മാനുഷിക സംരംഭങ്ങൾ ദുബൈയുടെ ആഗോളതലത്തിലെ സാന്നിധ്യവും പദവിയും ഉയർത്തുന്നതിൽ പ്രധാനമാണെന്നും എമിറേറ്റിന്റെ വിജയത്തിനും വികസന യാത്രയുടെ…