കല കൊലക്കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല; ചോദ്യംചെയ്യലിനോടു പ്രതികൾ സഹകരിക്കുന്നില്ല

മാന്നാറിലെ കലയെ 15 വർഷംമുൻപ് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന കേസിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഒന്നാംപ്രതിയും കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിലാണ്. അറസ്റ്റിലായ മൂന്നുപ്രതികളെ തിങ്കളാഴ്ചവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കാര്യമായ തെളിവുകൾ പോലീസിനു ശേഖരിക്കാനായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോൾ കിട്ടിയ ദുർബലമായ തെളിവുകളിൽ കൂടുതലായി മറ്റൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. എന്നാൽ, പോലീസ് യാതൊന്നുംതന്നെ വ്യക്തമാക്കുന്നില്ല. സെപ്റ്റിക് ടാങ്കിൽനിന്ന് ഒരു…

Read More

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം; പ്രേമചന്ദ്രനും ഡീനും ലീഡ് 10000 കടന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 14 മണ്ഡലങ്ങളിൽ മുന്നേറുന്നു. 6 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ലീഡ് 10000 കടന്നു. കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രനും 10000 വോട്ടിന് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് ശശി തരൂർ 1000 വോട്ടിൽ കൂടുതൽ ലീഡ് ചെയ്യുന്നു. രാജീവ് ചന്ദ്രശേഖറാണ് ബിജെപി സ്ഥാനാർഥി. നടൻ മുകേഷാണ് എൽഡിഎഫ് സ്ഥാനാർഥി. ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റെ ലീഡ് 1015 വോട്ടായി ഉയർന്നു. എ.എം.ആരിഫാണ് എൽഡിഎഫ് സ്ഥാനാർഥി.

Read More

“നജസ്സ്”: ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു

2019ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി- ദ സെന്റൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പൊയിൽക്കാവ് കഥ  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നജസ്സ് ” എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ഒരു “അശുദ്ധ കഥ” എന്ന ടാഗ് ലൈനുള്ള ഈ ചിത്രത്തിൽ കുവിയെന്ന നായ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു. കൈലാഷ്, ടിറ്റോ വിൽസൺ, സജിത മഠത്തിൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, അമ്പിളി സുനിൽ, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മലബാറിലെ…

Read More

യുവതാരങ്ങള്‍ ഒന്നിക്കുന്ന ‘കട്ടീസ് ഗ്യാങ്ങ്’; ചിത്രീകരണം പുരോഗമിക്കുന്നു

യുവതാരങ്ങളായ ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ വി നാരായണന്‍ ഛായാഗ്രാഹണം…

Read More