
റവന്യൂ മന്ത്രി കെ.രാജന്റെ പരിപാടികൾ മാറ്റി; കണ്ണൂർ കളക്ടറുമായുള്ള പ്രശ്‌നമെന്ന അഭ്യൂഹം തള്ളി ഓഫീസ്
കണ്ണൂരിൽ നിശ്ചയിച്ചിരുന്ന റവന്യൂ മന്ത്രി കെ.രാജൻ പങ്കെടുക്കേണ്ട മൂന്ന് പരിപാടികൾ മാറ്റി. നാളെ ജില്ലയിൽ നടത്താൻ നിശ്ചയിച്ച മൂന്ന് പരിപാടികളാണ് മാറ്റിയത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിനൊപ്പം തുടക്കം മുതൽ നിലപാടെടുത്ത് നിന്ന മന്ത്രി കെ രാജന്റെ പരിപാടികൾ മാറ്റിയത് കണ്ണൂർ കളക്ടറുമായി വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം ഉയർന്നെങ്കിലും ഇത് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കളക്ടറുമായി നല്ല ബന്ധമാണെന്നും പരിപാടികൾ നേരത്തേ മാറ്റിയതാണെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. എഡിഎം അഴിമതിക്കാരനല്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം…