‘ഓപ്പറേഷൻ ഓവർലോഡ്’ പരിപാടിയുമായി വിജിലൻസ്; പരിശോധ സംസ്ഥാന വ്യാപകമാക്കാൻ തീരുമാനം

അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പരിശോധിച്ച് പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടിയുമായി വിജിലൻസ്. മിന്നല്‍ പരിശോധനയിലൂടെയായിരിക്കും ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. ക്രമക്കേടുകൾ കണ്ടെത്തിയ 17 വാഹനങ്ങളിൽനിന്നായി ഏഴുലക്ഷംരൂപ പിഴയീടാക്കി. രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും. കല്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. വാഹനങ്ങളുടെ രൂപമാറ്റം വരുത്തി അമിതഭാരം കയറ്റുന്നതും മതിയായ ചരക്കുസേവനനികുതി അടയ്ക്കാതെയും ജിയോളജി…

Read More

ഡെലിവറി സേവനങ്ങള്‍ക്കായി മലിനീകരണമില്ലാത്ത വാഹനങ്ങളുമായി ആമസോണ്‍

മലിനീകരണ മുക്തമായ ഗതാഗതം എന്ന ആശയത്തിനായി പ്രവര്‍ത്തിക്കുകയാണ് ലോകത്തെ തന്നെ മുന്‍നിര ഓൺലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍. മുമ്പ് വിവിധ രാജ്യങ്ങളില്‍ ആമസോണ്‍ പരീക്ഷിച്ച് വിജയിച്ച ഗ്ലോബല്‍ ലാസ്റ്റ്‌മൈല്‍ ഫ്‌ളീറ്റ് പദ്ധതി ഇന്ത്യയിലും ഒരുക്കിയിരിക്കുകയാണിവര്‍. ആമസോണിന്റെ ഡെലിവറി സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുന്നതിനായി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുമായാണ് ആമസോണ്‍ ഫ്‌ളീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ആമസോണിന്റെ 300-ല്‍ അധികം ഡെലിവറി സേവന പങ്കാളികള്‍ക്ക് ഈ പദ്ധതിയിലൂടെ പൂര്‍ണമായും മലിനീകരണ മുക്തമായ ഡെലവറി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സഹായിക്കും. ഫ്‌ളീറ്റ് മാനേജ്‌മെന്റ് കമ്പനി…

Read More

കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണം; സ്കൂൾ ഉച്ചഭക്ഷണം വിഷയത്തിൽ കോടതി

സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ ഹെഡ്മാസ്റ്റർമാർ എന്തിന് പണം നൽകണമെന്ന് കോടതി ചോദിച്ചു.എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നത്?കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കു എന്നും കോടതി പറഞ്ഞു.കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിയതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശ്സികയുടെ അമ്പത് ശതമാനം ഉടൻ കൊടുക്കാൻ തീരുമാനം ആയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എൺപത്തി ഒന്ന് കോടി എഴുപത്തി മൂന്ന്…

Read More

മാലിന്യനിർമാർജനത്തിന് ഫീസടക്കണം; 100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളിൽ അറിയിക്കണം; എംബി രാജേഷ്

സംസ്ഥാനത്ത് മാലിന്യസംസ്‌കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കണം. മാലിന്യ നിർമാർജനത്തിന് തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ച ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാർട്ടി പരിപാടികൾ ഉൾപ്പെടെ മൂന്ന് ദിവസം മുൻപ് അറിയിക്കണം. അംഗൻവാടി ഒഴികെ മുഴുവൻ സർക്കാർ സ്ഥലങ്ങളിലും മിനി എംസിഎഫ് സ്ഥാപിക്കണം. മാലിന്യം തള്ളുന്നത് പിടികൂടാൻ പൊതു ഇടങ്ങളിൽ കൂടുതൽ ക്യാമറകൾ ഘടിപ്പിക്കും. വ്യാജ ആരോപണങ്ങളുടെ അനാഥ ജഡങ്ങൾ…

Read More

തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി

വയലാറും പി. ഭാസ്‌കരനുമൊക്കെ ബുദ്ധിജീവി പടങ്ങൾക്ക് പാട്ടുകളെഴുതിയപ്പോൾ തന്നെ പിടിച്ചുനിർത്തിയത് ഇടിപ്പടങ്ങളായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി. ദൃശ്യ ഗുരുവായൂർ സംഘടിപ്പിച്ച ശ്രീകുമാരൻ തമ്പിയുടെ ‘പാട്ടിന്റെ വഴിയിൽ’ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ സംവിധായകൻ ഹരിഹരൻ പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പിറന്ന വഴികളും 25 മികച്ച ഗാനങ്ങളുടെ വിശേഷങ്ങളും പങ്കിട്ടായിരുന്നു പാട്ടിന്റെ വഴി അരങ്ങേറിയത്. ഗാനരചയിതാവ് റഫീഖ് അഹമ്മദും മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രനും പാട്ട് സംവാദം നയിച്ചു. ആദരച്ചടങ്ങിൽ ദൃശ്യ പ്രസിഡന്റ് കെ.കെ….

Read More

പ്രധാനമന്ത്രി 25ന് കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കും; ഒപ്പം അനിൽ ആന്റണിയും

ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഏപ്രിൽ 25ന് കൊച്ചിയിൽ യുവാക്കളുമായുള്ള സംവാദത്തിനാണ് മോദി എത്തുക. അനിലിനും ബിജെപി വേദിയൊരുക്കിയിട്ടുണ്ട്. ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും. വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്….

Read More