‘പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ടും, പരിപാടി നിർത്തിവയ്ക്കാൻ പറയാത്ത ആ കരുതൽ ഉണ്ടല്ലോ’; കലൂർ നൃത്തപരിപാടിയിലെ അപകടത്തിൽ അബിൻ വർക്കി

കലൂർ നൃത്തപരിപാടിയിലെ അപകടത്തിൽ മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി രംഗത്ത്. വേദിയിൽ സുരക്ഷാപ്രശ്‌നമുണ്ട് എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പരിപാടി നിർത്തിവെക്കാൻ സജി ചെറിയാൻ പറയാത്തതെന്ന ചോദ്യവുമായാണ് അബിൻ വർക്കി രംഗത്തുവന്നിരിക്കിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അബിൻ വർക്കിയുടെ ചോദ്യം. വേദിയിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്ന് ഗൺമാൻ പറഞ്ഞെന്ന് മന്ത്രി സജി ചെറിയാൻ പറയുന്നത് കേട്ടുവെന്നും ‘എന്നിട്ടും പരിപാടി നിർത്തിവയ്ക്കാൻ പറയാത്ത ആ കരുതൽ ഉണ്ടല്ലോ സാർ’ എന്നുമായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. വേദിയിൽ ഉണ്ടായിരുന്ന…

Read More

പ്രതിഷേധ സാധ്യത; മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ട പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കണ്ണൂർ കളക്ടർ

പ്രതിഷേധ സാധ്യത കണക്കിലെടുത്തു ഔദ്യോഗിക പരിപാടി ഒഴിവാക്കി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. മുഖ്യമന്ത്രിക്കൊപ്പം പിണറായിയിൽ പങ്കെടുക്കേണ്ട പരിപാടിയിൽ നിന്നാണ് കളക്ടർ വിട്ടുനിൽക്കുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാർച്ചും ഉണ്ടായി. കളക്ടർ ഇന്ന് പരിപാടിയിൽ പങ്കെടുക്കുന്നതോടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയിൽ നിന്ന് കളക്ടർ പിൻമാറിയത്. അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ…

Read More

54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും: ചട്ടങ്ങളുമായി എം.ജി

അടുത്ത അധ്യയനവർഷം മുതൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ ചട്ടങ്ങളായി.  54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക്‌ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ കോഴ്സ് മതിയാക്കാനും അവസരമുണ്ട്‌. നാലുവർഷ കോഴ്‌സ്‌ പൂർത്തിയാക്കിയാലേ ഓണേഴ്‌സ്‌ ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത്‌ മികച്ച ക്രെഡിറ്റ്‌ നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിന്‌ അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും. ഒന്നാംവർഷം…

Read More

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്ക് ഇന്ന് പൊതുപരിപാടി; വൻ സുരക്ഷ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം. ആർഎസ്എസ് ബിജെപി നേതാക്കളുൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്. അതേ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ…

Read More

മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത് മുതിർന്ന നേതാക്കൾ; വിവാദം വേണ്ടെന്ന് വി ഡി സതീശൻ

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനം അല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ…

Read More

ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി ആൻറണി രാജു

വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു. കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് ആൻറണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്‌ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ലത്തീൻ സഭയുമായുള്ള പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് കൊച്ചിയിലെ സഭ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്റണി രാജു വിട്ടുനിൽക്കുന്നത്….

Read More