
ഖത്തർ എനർജിയുടെ ലാഭത്തിൽ 32 ശതമാനത്തിന്റെ ഇടിവ്
ഖത്തര്‍ ഊര്‍ജ കമ്പനിയായ ഖത്തര്‍ എനര്‍ജിക്ക് 2023ല്‍ 2.33 ലക്ഷം കോടി രൂപ ലാഭം. 2022നെ അപേക്ഷിച്ച് ലാഭത്തില്‍ 32 ശതമാനം ഇടിവ് രേഖപ്പെടുത്തി. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെതുടര്‍ന്ന് ആഗോള ദ്രവീകൃത പ്രകൃതി വാതക വിപണിയില്‍ 2022 ല്‍ 60 ശതമാനത്തോളം വില ഉയര്‍ന്നിരുന്നു. 2022ല്‍ റഷ്യയില്‍നിന്നുള്ള വാതകം ഉപേക്ഷിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെതുടര്‍ന്ന് അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നുമാണ് യൂറോപ്പിലേക്ക് എൽ.എൻ.ജി എത്തിച്ചിരുന്നത്. പ്രതിസന്ധിക്ക് അയവുവരികയും എൽ.എൽ.ജി ഉല്പാദക രാജ്യങ്ങള്‍ ഉല്പാദനം കൂട്ടുകയും ചെയ്തതോടെ വില ഇടിഞ്ഞുതുടങ്ങി. ഇതാണ്…