
4ജിയും ഗുണമേന്മയും ബിഎസ്എൻഎലിനെ ലാഭത്തിലാക്കും; 52,000 ടവറുകൾ കൂടി സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി
രാജ്യത്ത് 4ജി സേവനങ്ങൾ എത്തിക്കുന്നതിലൂടെയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിലൂടെയും ബിഎസ്എൻഎലിനെ ലാഭകരമാക്കിമാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഓൺലൈൻ മാധ്യമമായ മണി കൺട്രോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 4ജി എത്തിയാലും കമ്പനി ലാഭകരമാകണമെങ്കിൽ മികച്ച നിർവഹണം, മെച്ചപ്പെട്ട നിലവാരത്തിലുള്ള സേവനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി, റേറ്റിങ് എന്നിവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം സാധിച്ചാൽ അപ്പോൾ മുതൽ ലാഭം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎസ്എൻഎലിന്റെ 4ജി സ്റ്റാക്ക് വികസിപ്പിക്കാനുള്ള നടപടികളിലാണ് ഞങ്ങൾ. ഏറെ…