വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രഫസർ അറസ്റ്റിൽ

കണ്ണൂരിലെ വാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ…

Read More

പ്രൊഫസർ പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സംശയം, സുപ്രീംകോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ വാക്കാൽ നീരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാൽ ഇതിന് വിശദമായ മറുപടി സമർപ്പിക്കാനുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ മുതിർന്ന…

Read More

‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ’ എന്ന് കമന്റ്; എൻഐടി പ്രഫസർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകി

മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്‌സ്ബുക്കിൽ കമന്റിട്ട എൻഐടി പ്രഫസർക്കെതിരെ പൊലീസിൽ പരാതി നൽകി ഡിവൈഎഫ്‌ഐ. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനാണ് ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന പോസ്റ്റിനടിയിൽ വിവാദ കമന്റിട്ടത്. പ്രഫസർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മിഷണർക്കാണ് ഡിവൈഎഫ്‌ഐ പരാതി നൽകിയത്. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി. ലിജീഷാണ് പരാതിക്കാരൻ. അഡ്വ. കൃഷ്ണരാജ് എന്നയാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ…

Read More

മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രൊഫസർ പിടിയിൽ

കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രൊഫസർ പോലീസ് പിടിയിലായി. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രൊഫസർ ഉൾപ്പെടെ മൂന്ന് പേരുടെ പേര് സുകൃത തന്റെ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് കത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരന്നു. വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമായ പ്രൊഫസർ പരമശിവം സുകൃതയെ മാനസികമായി…

Read More