പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ സുപ്രധാന നടപടിക്ക് സർക്കാര്‍; നടപടി ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പിഴയെന്ന് മന്ത്രി

ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സെസ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വേസ്റ്റ് ബിന്നുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെബ്രുവരി മുതൽ കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. കപ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് (പറക്കുളം) കുടുംബശ്രീ നിർമിക്കുന്ന തുണിസഞ്ചി വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യാപാരികൾക്കുള്ള വേസ്റ്റ്  ബിന്നുകളുടെ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു…

Read More

സൗദിയിൽ നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പരസ്യത്തിന് വിലക്ക്

സൗദിയിൽ കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരണത്തിനും പരസ്യത്തിനും വിലക്കേർപ്പെടുത്തി. കുട്ടികളുടെ ചാനലുകളിലും യൂട്യൂബിലും സോഷ്യൽ മീഡിയകളിലും പരസ്യം ചെയ്യുന്നതിനാണ് വിലക്ക് ബാധകമാകുക. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് നിയന്ത്രണമേർപ്പെടുത്തിയത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഉത്പന്നങ്ങൾക്കാണ് വിലക്ക് ബാധകമാകുക. കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ എല്ലാതരം ഭക്ഷ്യ ഉത്പന്നങ്ങൾക്കും നിയന്ത്രണം ബാധകമാകും. അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായുള്ള നിലവാരം ഇല്ലാത്തവ, പോഷക മൂല്യം കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ, കൂടുതൽ…

Read More

കത്രയില്‍ പുകയിലയ്ക്കും നിരോധനം; ഉത്തരവിറക്കി കശ്മീര്‍ ഭരണകൂടം

കശ്മീരിലെ കത്രയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിഗരറ്റിനും മറ്റ് പുകയില ഉത്പന്നങ്ങങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. വിശുദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് കത്രയില്‍ ഈ വിലക്ക് കൊണ്ടുവന്നിരിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ദിവസേനെ പതിനായിരക്കണക്കിന് ഭക്തരെത്തുന്ന രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രം. ഈ തീര്‍ഥാടന കേന്ദ്രത്തിന്റെ വൃത്തിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വിലക്ക്. 144ാം വകുപ്പ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കത്രയില്‍ മദ്യവും…

Read More

‘സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതി’: 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് ലീഗല്‍ മെട്രോളജി

 സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ചുമത്തിയതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ പായക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എം.ആര്‍.പി തിരുത്തി അധിക വില ഈടാക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ്…

Read More

ഇന്ത്യൻ കറിപൗ‍ഡറിന് വിലക്കുമായി നേപ്പാളും

ഹോങ്കോങ്ങിനും സിം​ഗപ്പൂരിനും പിന്നാലെ രണ്ട് ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനേത്തുടർന്നാണിത്. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾക്കാണ് വിലക്ക്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി. നേപ്പാളിലെ ഫുഡ് ടെക്നോളജി& ക്വാളിറ്റി കൺട്രോൾ വിഭാ​ഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡിന്റെ അളവ്…

Read More

‘ആശങ്ക’; 527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കൾ ക്യാന്‍സറിന് കാരണമാകുന്നു

ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്ന 527 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്യന്‍ യൂണിയന്‍റെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ ആണ് രാസവസ്തുക്കളുടെ കണ്ടെത്തിയത്. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉല്‍പ്പന്നങ്ങളില്‍ ആണ് ഈ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയത്. ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഈ ഉൽപ്പന്നങ്ങള്‍ നിരോധിച്ചു എന്നാണ് റിപ്പോർട്ട്. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ ‘എഥിലീൻ ഓക്‌സൈഡി’ന്‍റെ അംശമാണ് ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ കണ്ടെത്തിയത്. മദ്രാസ് കറി പൗഡർ, സാംഭാർ മസാല എന്നീ…

Read More

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങൾ സ്വകാര്യ, ടാക്സി വാഹനങ്ങളിൽ  കൊണ്ടുപോകുന്നതിന് വിലക്ക്

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പു സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പെസോയുടെ കർശന നിർദേശം. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പോലും നടപടികളുണ്ടാകാം. വാഹനത്തിലെ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങിയാൽ പോലും കുപ്പിയുമായി ചെന്നാൽ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്നു…

Read More