സാന്ദ്രാ തോമസിനെ നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത് കോടതി

നിർമ്മാതാവ് സാന്ദ്ര തോമസിന് ആശ്വാസം. നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര നേരത്തെ തുറന്നടിച്ചിരുന്നു. ഇതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ മൗനത്തെ ചോദ്യ ചെയ്തതും നിർമാതാക്കളുടെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാൻ കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ ഇപ്പോഴും സംഘടനയിൽ…

Read More

‘ഷെയ്ന്‍ നിഗത്തിനുള്ള പണിയായിരുന്നു, ഞാന്‍ ഏറ്റെടുത്തു’; സഹായിച്ചത് സുരേഷ് ഗോപിയെന്ന് സാന്ദ്ര തോമസ്‌

തന്റെ സിനിമയുടെ വിതരണത്തില്‍ ഫിയോക്കിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും ഭാഗത്തു നിന്നുമുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ വിതരണം നടത്തിയിരുന്നത് ഫിയോക്ക് ആയിരുന്നു. എന്നാല്‍ മതിയായ പോസ്റ്ററുകളോ പരസ്യങ്ങളോ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ഇതിന് പിന്നില്‍ ബോധപൂര്‍വ്വമുള്ള ഗൂഢാലോചനയുണ്ടെന്നാണ് സാന്ദ്ര പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയുടെ വെളിപ്പെടുത്തല്‍. സിനിമയുടെ റിലീസിന് മുമ്പാണ് ആദ്യം പരാതി കൊടുക്കുന്നത്. ഫിയോക്കുമായി എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുത്തിരുന്നു. പിറ്റേന്ന് രാഗേഷേട്ടന്‍ വിളിച്ചു. ലിറ്റില്‍…

Read More

ചലച്ചിത്ര നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

ചലച്ചിത്ര നിർമാതാവ് സാന്ദ്രാ തോമസിനെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയിരിക്കുന്നത്. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്.ഐ.ടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ സാന്ദ്ര തോമസിനെ പുറത്താക്കിയത്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളിൽ…

Read More

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്ത്രീ സൗഹൃദമല്ല , ഭാരവാഹികളിൽ നിന്ന് മോശം അനുഭവം ഉണ്ടായി ; അസോസിയേഷന് തുറന്ന കത്തുമായി സാന്ദ്രാ തോമസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുറന്ന കത്തുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ നിന്ന് മോശം അനുഭവം ഉണ്ടായതായും സാന്ദ്ര കത്തില്‍ ആരോപിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തിയ ശേഷം തന്നെ ലൈംഗികമായി അധിക്ഷേപിച്ചു . ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും? .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അസോസിയേഷൻ കയ്യും കെട്ടി നോക്കി നിൽക്കുന്നു.നിയമനടപടികൾ ആരംഭിച്ച ഘട്ടത്തിൽ പ്രതികാരം നടപടികൾ…

Read More

‘നടപ്പാക്കുന്നത് സ്വേഛാധിപത്യ തീരുമാനം’; നിർമാതാക്കളുടെ സംഘടനക്കെതിരെ സാന്ദ്രാ തോമസ്

മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്ക് എതിരെ നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. സ്വേഛാധിപത്യ തീരുമാനമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടപ്പാക്കുന്നതെന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. അസോസിയേഷനിൽ താര സംഘടനയായ ‘അമ്മ’യുടെ സ്വാധീനം ശക്തമാണെന്നും താരങ്ങൾക്ക് വേണ്ടിയാണ് സംഘടന പ്രവർത്തിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണ് സംഘടന പ്രവർത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥ മാറണം. സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുവെന്നും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തുറമുഖനിര്‍മ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസ്. സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം. ……………………………………. സംസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ കരുതല്‍ തടങ്കലും സ്വത്തു കണ്ടുകെട്ടലുമായി പോലീസ്. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. ……………………………………. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ…

Read More