രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ബംഗാളിൽ ഒരു സ്ത്രീക്ക് പരിക്ക്

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതിൽ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം രജി നഗർ മേഖലയിൽ കല്ലേറുണ്ടായതായി ബി.ജെ.പി. ആരോപിച്ചു. ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്’ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ശക്തിപുർ മേഖലയിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആളുകൾ അവരുടെ മേൽക്കൂരയിൽനിന്ന്…

Read More

ഉത്സവത്തിന്റെ കെട്ടുകാഴ്ച വൈദ്യുതി ലൈനിൽ തട്ടി: മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് പൊള്ളലേറ്റു

ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് കായംകുളത്ത് തയാറാക്കിയ കെട്ടുകാഴ്ചയ്ക്ക് മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് വൈദ്യുതാഘാതമേറ്റു. ചാരുംമൂട്  കരിമുളയ്ക്കൽ വഴിയുടെ തെക്കേതിൽ  അമൽ ചന്ദ്രൻ (22) , ധനരാജ് (20), അനന്തു (24)  എന്നിവർക്കാണ് പരിക്കേറ്റത്. ചുനക്കര ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുവാൻ ഒരുക്കിയതായിരുന്നു രണ്ടാംകരയിൽ നിന്നുള്ള കെട്ടുകാഴ്ച. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടുകാഴ്ച തുരുത്തി ജംഗ്ഷന് സമീപത്തെ റോഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്ന് കെട്ടുകാഴ്ചയുടെ മദ്ധ്യഭാഗത്തും മുകളിലും നിന്നവർക്കാണ് പരിക്കേറ്റത്. അമൽ ചന്ദ്രനും ധനരാജിനും ഗുരുതരമായി…

Read More

വിഎച്ച്പി ഘോഷയാത്ര ഇന്ന് , നൂഹിൽ ജാഗ്രത നിർദേശം; ജില്ലയിൽ നിരോധനാജ്ഞ

ഹരിയാനയിലെ നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും. ജൂലൈ 31ന് നടന്ന ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും അതിൽ 6 പെർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് മുൻ കരുതലായി നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ്…

Read More

സമാനതകളില്ലാത്ത ജനത്തിരക്ക്: പുതുപ്പള്ളിയിലെ ഗതാഗത നിയന്ത്രങ്ങൾ അറിയാം

അവസാനമായി പ്രിയ നേതാവായ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ നാട് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് പുതുപ്പള്ളിയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ: 1. തെങ്ങണയില്‍നിന്ന് കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംക്‌ഷനില്‍നിന്ന് തിരിഞ്ഞ് ചിങ്ങവനം വഴി പോകേണ്ടതാണ്. കൂടാതെ ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ളതും കോട്ടയം, മണര്‍കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജംക്‌ഷനില്‍നിന്നു കൊല്ലാട് ഭാഗത്തേക്കു പോകേണ്ടതാണ്.  2….

Read More

വിലാപയാത്ര സ്വന്തം തട്ടകത്തിൽ ; ജനനായകൻ ഉമ്മൻചാണ്ടിയുടെ സംസ്കാരം ഇന്ന്

ജനനായകന് വിടചൊല്ലാൻ തെരിവീഥികളിലേക്ക് കേരളം ഒഴുകിയെത്തി. ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ ഉറക്കമൊഴിഞ്ഞ് ജനങ്ങൾ കാത്തുനിന്നപ്പോൾ എംസി റോ‍ഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 23ാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കോട്ടയം ജില്ലയിൽ പ്രവേശിച്ചു. പുലർച്ചെ 5.30 തോടെയാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. നിലവിൽ ഭൗതികശരീരം ചങ്ങനാശേരിയിലാണ്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച…

Read More