ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് സാധ്യത; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം: പഠനം

ക്യാൻസർ ഉൾപ്പെടെയുള്ള 32 ഗുരുതര രോഗങ്ങൾക്ക് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കാരണമാകുന്നുവെന്ന പഠനറിപ്പോർട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൻസർ, മാനസിക പ്രശ്‌നങ്ങൾ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി അകാലമരണത്തിന് വരെ ഈ ഭക്ഷണങ്ങൾ കാരണമാകാനിടയുണ്ടെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. യുപിഎഫ് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടാകുന്നത്. ഓസ്ട്രേലിയ, യുഎസ്, ഫ്രാൻസ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ്…

Read More