അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് സ്റ്റേ

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസ് നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2018-ല്‍ അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നവീന്‍ ഝാ കൊടുത്ത മാനനഷ്ടക്കേസിന്റെ തുടര്‍നടപടികളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുല്‍ വിളിച്ചതിനെതിരെയായിരുന്നു കേസ്. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പരാമര്‍ശം രാഷ്ട്രീയ സ്വഭാവമുള്ളതായിരുന്നെന്നായിരുന്നു രാഹുലിന്റെ വാദം. രാഹുലിന്റെ വാദങ്ങള്‍ കേട്ട…

Read More

തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശം: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തേൾ’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ ശശി തരൂർ എംപിക്ക് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. തരൂരിന്റെ വാക്കുകൾ തന്റെ മതവിശ്വാസം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്ന് 2020ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.Trial proceedings in the Scorpion’ reference…

Read More

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പനെതിരായ വിചാരണ നടപടികൾ നിർത്തിവക്കണമെന്ന ഹർജി തള്ളി

സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ…

Read More

ഏകീകൃത സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ നടപടികൾ തുടങ്ങി

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോ​ഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം.   തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ,…

Read More