
പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ; കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് കയ്യടിയുമായി പ്രവാസ ലോകം
കേന്ദ്രസർക്കാർ ബജറ്റിൽ പൂർണമായി അവഗണിച്ചെങ്കിലും പ്രവാസികളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച കേരള എം.പിമാർക്ക് പ്രവാസലോകത്തിന്റെ കൈയടി.പാർലമെന്റിൽ ചോദ്യോത്തരവേളയിൽ വടകര എം.പി ഷാഫി പറമ്പിൽ പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് ചൂഷണം തുറന്നുകാട്ടി. ‘പ്രവാസികൾ നാടുകടത്തപ്പെട്ടവരല്ലന്നും കോടിക്കണക്കിന് വിദേശപണം നാട്ടിലെത്തിക്കുന്ന ഇവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ ഉണർത്തി. അടിയന്തരഘട്ടങ്ങളിൽ പോലും ടിക്കറ്റ് നിരക്ക് വർധന കാരണം പ്രവാസികൾക്ക് നാട്ടിലെത്താനാകുന്നില്ല. വിഷയത്തിൽ ഇടപെടുകയും നടപടിയുണ്ടാകണമെന്നും ഷാഫി ആവശ്യപ്പെട്ടു. വിഷയം ബന്ധപ്പെട്ടവരെ അറിയിക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി.വിമാന യാത്രാനിരക്കിലെ ക്രമാതീതമായ…