ലൈംഗിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?: കാരണങ്ങൾ അറിയാം
ലൈംഗികാരോഗ്യം സൗഖ്യത്തിന് (wellness) ഏറെ പ്രധാനമാണ്. മിക്ക പുരുഷന്മാർക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഉദ്ധാരണക്കുറവ്, ലൈംഗിക തൃഷ്ണക്കുറവ്, ഇൻഫർട്ടിലിറ്റി, ശീഘ്രസ്ഖലനം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. സമ്മർദം (stress), ജീവിതശൈലി, രോഗാവസ്ഥകൾ, പോഷകക്കുറവ് തുടങ്ങി നിരവധി ഘടകങ്ങൾ ആകാം ഈ പ്രശ്നങ്ങൾക്ക് കാരണം. ലൈംഗികാരോഗ്യം നിലനിർത്താൻ വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഇവയുടെ കുറവ് ലൈംഗികാരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലൈംഗികാരോഗ്യ പ്രശ്നങ്ങളും അവയ്ക്ക് കാരണമാകുന്ന വൈറ്റമിനുകളുടെ അഭാവവും മനസ്സിലാക്കേണ്ടത് ഈ രോഗങ്ങൾ തടയാനും…