
ബി.ജെ.പി എം.പി ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയ നടപടിയില്‍ വിശദീകരണവുമായി പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു
കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി, ഒഡിഷയില്‍നിന്നുള്ള ബി.ജെ.പി എം.പി ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയ നടപടിയില്‍ വിശദീകരണവുമായി പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു രംഗത്ത്. പ്രോ ടെം സ്പീക്കര്‍ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായൊന്നുംചെയ്യാനില്ല. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ മാത്രമേ അവരുടെ ചുമതലയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ കിരണ്‍ റിജിജു വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഭര്‍തൃഹരി മഹ്താബിന്റെ പേര് അവര്‍…