
അമേരിക്കൻ ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല സമരം ; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്
യു.എസ് കാമ്പസുകളിൽ ഫലസ്തീൻ അനുകൂല സമരം ശക്തിയാർജ്ജിച്ചതിന് പിന്നാലെ വിദ്യാർത്ഥികളിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. വാർത്താ ഏജൻസിയായ എ.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേൽ വിരുദ്ധ സമരവുമായി തെരുവിലറങ്ങിയ പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുകയും സമരം കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തതതോടെയാണ് നടപടിയെടുക്കാൻ പൊലീസിന് അധികൃതർ നിർദേശം നൽകിയത്. പലസ്തീൻ അനുകൂല സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ പുറത്താക്കിയതോടെയാണ് പ്രതിഷധം ശക്തമായത്. പലസ്തീനിലെ വംശഹത്യക്കെതിരെ…