തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയെയാണ് അമേതി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെങ്കിലും തന്റെ എതിരാളി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. കുട്ടികളുടെ രാഷ്ട്രീയത്തിൽ തനിക്ക താൽപര്യമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്നും അവരാണ് പിൻനിരയിൽ നിന്നും മത്സരിക്കുന്നതെന്നും അവരുടെ സഹോദരൻ മുമ്പിൽ നിന്നെങ്കിലും പോരാടുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. 2014ൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലേറെ…

Read More