സൂര്യനേയും ചന്ദ്രനേയും ഒരുപാട് നാൾ മൂടിവെയ്ക്കാൻ കഴിയില്ല; രാഹുലിന് അനുകൂലമായ വിധിയിൽ ശ്രീബുദ്ധനെ ഉദ്ധരിച്ച് പ്രിയങ്കഗാന്ധി

മോദി പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്കഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു ബിജെപിയുടെ നിരന്തര പരിശ്രമങ്ങൾക്കിടയിലും രാഹുൽഗാന്ധി തളര്‍ന്നില്ല,കീഴടങ്ങിയില്ല,പകരം ജുഡീഷ്യൽ പ്രക്രിയയിൽ വിശ്വാസം അർപ്പിച്ചുവെന്ന് ജയറാം രമേശ് പ്രതികരിച്ചു.ബിജെപിക്കും അതിന്‍റെ കൂട്ടാളികൾക്കും ഇതൊരു പാഠമായിരിക്കും.നിങ്ങളുടെ ഏറ്റവും മോശമായത്…

Read More

സമൂഹമാധ്യമത്തിൽ തരംഗമായി പ്രിയങ്ക ഗാന്ധിയുടെ പോസ്റ്റ്

കർണാടകയിലെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ആനയുടെ കൂടെ നിന്ന് എടുത്ത ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ആന തുമ്പികൈ കൊണ്ട് പ്രിയങ്കയെ അനുഗ്രഹിക്കുന്ന രീതിയിലാണു ചിത്രങ്ങൾ. പോസ്റ്റ് അതിവേഗമാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കർണാടകയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെയും നിരവധി പേരാണ് കമന്‍റിലൂടെ പ്രശംസിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പുതിയ സുഹൃത്തുക്കളെ സമ്പാദിച്ചുവെന്ന അടിക്കുറിപ്പ് സഹിതമാണ് പ്രിയങ്കയുടെ പോസ്റ്റ്. കർണാടകയിലെ 224 അംഗ നിയമസഭയിൽ…

Read More

 രക്തസാക്ഷിയുടെ മകനെയാണ് രാജ്യദ്രോഹിയെന്ന് വിളിക്കുന്നത്: പ്രിയങ്ക ഗാന്ധി

 പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയും ഭീരുവുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകുമെന്ന് പ്രിയങ്ക മുന്നറിയിപ്പു നൽകി. രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രസംഗത്തിൽ പിതാവ് രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര അനുസ്മരിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് അവർ രാജ്യദ്രോഹി എന്നു വിളിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. രക്തസാക്ഷിയായ പിതാവിനെ പാർലമെന്റിൽ…

Read More

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നേക്കില്ല. ശശി തരൂരും മനീഷ് തിവാരിയും ഹൂഡയുമടക്കം പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. വിമത ശബ്ദമുയർത്തിയവരും മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ നാമനിർദേശത്തിന് സാധ്യതയേറി. പ്രിയങ്ക ഗാന്ധിയും പ്രവർത്തക സമിതിയിലുണ്ടാകും. സമിതിയംഗങ്ങളെ നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തും. വേണ്ടിവന്നാൽ മത്സരം നടത്താൻ തയാറാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നാമനിർദേശം ചെയ്യപ്പെടുന്നവരിൽ വനിത, ദലിത്, യുവ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് സൂചന.

Read More

പ്രിയങ്കാഗാന്ധി ഭാരത് ജോഡോ യാത്രയിലേക്ക്; 4 ദിവസം പങ്കെടുക്കും

പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും. ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിൻറെ ആലോചന. കോൺഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്….

Read More