വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി

വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി സമർപ്പിച്ചത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റിൽ എത്തിയിരുന്നു. ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടർമാരെ…

Read More

വയനാട്ടിൽ പ്രിയങ്ക എത്തി; രാഹുലിനൊപ്പം റോഡ് ഷോ തുടങ്ങി, വൻ ജന പങ്കാളിത്തം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാൻ കോൺഗ്രസ് പ്രവർത്തകർ. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്ക പത്രിക സമർപ്പിക്കുക. റോഡ് ഷോയ്ക്കായി പ്രിയങ്കയും രാഹുലും സോണിയയും എത്തി. വൻ ജന പങ്കാളിത്തതോടെ റോഡ് ഷോ ആരംഭിച്ചിട്ടുണ്ട്. 12.30ഓടെ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകുന്നുണ്ട്. ഇന്ന് രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തിയിരുന്നു….

Read More

പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും; റോഡ് ഷോയിൽ രാഹുലും സോണിയയും പങ്കെടുക്കും

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയായി വയനാട് കലക്ട്രേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. പതിനൊന്ന് മണിക്ക് കല്പറ്റ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുക്കും. ഇന്നലെ രാത്രിയാണ് സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ രാവിലെ കണ്ണൂരിൽ വിമാനമിറങ്ങി ഹെലികോപ്റ്റർ മാർഗം വയനാട്ടിൽ എത്തും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ…

Read More

കന്നിയങ്കത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും. രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വൻവിജയമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തുമെത്തി. ഡൽഹിയിൽ പലയിടങ്ങളിലായി പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന്…

Read More

കോൺഗ്രസ് വിട്ട് എങ്ങോട്ടുമില്ല; വയനാട് പോകും, പാലക്കാടും ചേലക്കരയും തീരുമാനിച്ചില്ലെന്ന് കെ മുരളീധരൻ

ബിജെപിയിലേക്ക് ക്ഷണിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസ് വിട്ട് ഒരു പാർട്ടിയിലേക്കുമില്ല. പാർട്ടി അവഗണിച്ചാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് വീട്ടിലിരിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരൻ പറഞ്ഞു. ആട്ടും തുപ്പും ചവിട്ടുമേറ്റ് അടിമയെപ്പോലെ കോൺഗ്രസിൽ കിടക്കാതെ ബിജെപിയിലേക്ക വരാനായിരുന്നു കെ സുരേന്ദ്രൻ ക്ഷണിച്ചത്. പത്മജ ബിജെപിയിലാണ് അതുകൊണ്ട് അവർക്ക് എന്തും പറയാം. ഞാൻ കോൺഗ്രസിലാണ്. എന്റെ…

Read More

പ്രിയങ്കാ ​ഗാന്ധി വയനാട്ടിലേക്ക്; 23ന് നാമനിർദേശ പത്രിക സമർപ്പിക്കും

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലേക്കെത്തുന്നു. ഈ മാസം 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയായി കലക്ടറേറ്റിലേക്കെത്തിയാവും നാമനിർദേശപത്രിക സമർപ്പിക്കുക. എന്നാൽ പ്രിയങ്ക എത്ര ദിവസം മണ്ഡലത്തിലുണ്ടാവും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രിയങ്കയെ സ്ഥാനാർഥിയായി തീരുമാനിച്ചതു മുതൽ ആവേശത്തിലാണ് പ്രവർത്തകർ. മണ്ഡലത്തിലുടനീളം പോസ്റ്റർ പ്രചാരണവും വീടുകൾ കയറിയുള്ള പ്രചാരണവും പ്രവർത്തകർ ആരംഭിച്ചിരുന്നു. ഇന്ന് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് കൺവൻഷൻ നടക്കുന്നുണ്ട്. ഇതിനിടെ, മണ്ഡലത്തിലെത്തിയ…

Read More

പ്രിയങ്ക മണ്ഡലത്തിലുണ്ടാകുമെന്ന് എന്താണ് ഉറപ്പ്?, രാഹുൽ വയനാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ; സത്യൻ മൊകേരി

ലക്കിടിയിൽനിന്ന് പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സത്യൻ മൊകേരി. വയനാടിന് മതേതര മനസ്സാണ്. വയനാട്ടിലെ പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്തുമെന്നും സത്യൻ മൊകേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബി.ജെ.പി, വർഗീയ ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്നില്ല? മതേതര മനസുള്ള കേരളത്തിൽ വന്നാണോ മത്സരിക്കേണ്ടതെന്നും സത്യൻ മൊകേരി ചോദിച്ചു. രാഹുൽ ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടി വയനാട് വന്നു മത്സരിച്ചു. ഇപ്പോൾ പ്രിയങ്കയും ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടുന്നു. പ്രാദേശിക വിഷങ്ങൾ ഉന്നയിക്കാനാണ് ജനങ്ങൾ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. പ്രാദേശിക വിഷയങ്ങൾ അറിയാത്തവർക്ക് എന്ത്…

Read More

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക നൽകും

വയനാട് ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ ഏഴ് ദിവസത്തെ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കും. എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി സത്യന്‍…

Read More

ഒരാൾ പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയും; വയനാട്ടിൽ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം നേടും രാജ്മോഹൻ ഉണ്ണിത്താൻ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രാഹുൽ ഗാന്ധിക്ക് 2019 ൽ കിട്ടിയ വോട്ടിനേക്കാളും കൂടുതൽ വോട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കും. അത് അഞ്ച് ലക്ഷം വരെയാകാം. വയനാട്ടിൽ പി.വി അൻവർ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ കോൺഗ്രസ് പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയുമെന്നാണ് സരിൻ്റെ ആരോപണങ്ങളിൽ വ്യക്തമാക്കുന്നതെന്ന് രാജ്മോഹൻ…

Read More

മുതിർന്ന നേതാവിനെയാണ് അപമാനിച്ചത്; ഖാർഗെയുടെ കത്തിന് മറുപടി നൽകാത്തതിൽ നരേന്ദ്ര മോദിക്കെതിരേ പ്രിയങ്ക

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അയച്ച കത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തംനിലയ്ക്ക് മറുപടി നല്‍കാത്തതില്‍ വിമര്‍ശനം ഉന്നയിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്വന്തം നിലയ്ക്ക് മറുപടി നല്‍കാതെ മോദി ഖാര്‍ഗെയെ അപമാനിച്ചെന്ന് സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിലൂടെ പ്രിയങ്ക ആരോപിച്ചു. ചില ബി.ജെ.പി. നേതാക്കന്മാരുടെ ഭാഗത്തുനിന്ന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയുണ്ടായ പ്രകോപന പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഖാര്‍ഗെയുടെ കത്ത്. എന്നാല്‍ പ്രധാനമന്ത്രിയല്ല, പകരം ബി.ജെ.പി. ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡയാണ് ഇതിന് പരിഹാസത്തിലൂന്നിയുള്ള മറുപടി നല്‍കിയത്….

Read More