
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ദുരന്തത്തിൻ്റെ ആഘാതം പ്രധാനമന്ത്രി നേരിൽ കണ്ടിട്ടും കേന്ദ്രം സഹായം തടയുന്നു , വിമർശനവുമായി പ്രിയങ്ക ഗാന്ധി
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെതിരെ പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി ദുരന്തസ്ഥലം നേരിട്ട് കണ്ട് എല്ലാം മനസിലാക്കിയതാണ്, എന്നിട്ടും ബിജെപി സർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പ്രിയങ്കയുടെ പരാമർശം. ഇത് വെറും അശ്രദ്ധയല്ല അനീതിയാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസഹായം നിഷേധിക്കുകയാണ് ബിജെപി. ദുരന്തസമയത്ത് ഹിമാചൽ പ്രദേശിലെ ജനങ്ങളോടും ഇതുതന്നെയാണ് ചെയ്തതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കേരള…