പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് വിവരം. തൃണമൂൽ കോൺ​ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു ദാശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമാണ് തൃണമൂൽ. എങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്‌ മമത…

Read More

ഇൻഡ്യ സഖ്യത്തിനെതിരെ ‘മുജ്റ നൃത്ത’ പരാമർശം; മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

ഇൻഡ്യ സഖ്യം വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രം​ഗത്ത്. പദവിയുടെ മാന്യത മോദി കാത്തുസൂക്ഷിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഇൻഡ്യ സഖ്യം മുസ്ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരുമെന്നും അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും മോദി ആക്ഷേപിച്ചിരുന്നു. ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലയിൽ സംസാരിക്കുന്നതിനിടെയാണ് മോദി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചത്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം എടുത്ത് മുസ്ലിംകൾക്കു നൽകുമെന്ന സ്ഥിരം…

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഇ.ഡി കുറ്റപത്രത്തില്‍ പ്രിയങ്കാഗാന്ധിയുടെ പേരും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തില്‍  ആദ്യമായി പ്രിയങ്കാഗാന്ധിയുടെ പേരും. ഹരിയാണയിലെ ഫരീദാബാദില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേരുമുള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍സ് എച്ച്.എല്‍. പഹ്‌വയില്‍നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയുടെ പങ്ക് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്‌വയില്‍നിന്ന് അഞ്ചേക്കര്‍ വാങ്ങിയതിന് പുറമേ, പ്രിയങ്കയുടെ പങ്കാളി റോബര്‍ട്ട് വാദ്ര 40.08 ഏക്കറോളം വരുന്ന, മൂന്നു ഭാഗങ്ങളായുള്ള ഭൂമി 2005- 06…

Read More

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്തെത്തും. പ്രത്യേക വിമാനത്തിലാണ്‌ ഇന്ന് വൈകിട്ടോടെ ഇരുവരും ബീഗംപേട്ട് വിമാനത്താവളത്തിലെത്തുക. ഹെലികോപ്റ്ററിൽ രാമപ്പ ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയ ശേഷം ഇരുവരും റാലിയെ അഭിസംബോധന ചെയ്യും. നവംബർ 30നാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് 4.30ഓടെ രാമപ്പ ക്ഷേത്രത്തിൽ എത്തുന്ന രാഹുലും പ്രിയങ്കയും, അഞ്ച് മണിക്ക് റാലിയിൽ സംസാരിക്കും. തുടർന്ന് ഭൂപാൽപള്ളി വരെ ബസ് യാത്ര നടത്തുമെന്നും കോൺഗ്രസ് എം എൽ എ ധനസാരി…

Read More