വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണം; രാധയുടെ മരണത്തിൽ അതീവ ദുഃഖം പങ്കുവച്ച് പ്രിയങ്ക

മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. രാധയുടെ വേർപാടിൽ കുടംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. I am deeply saddened by the tragic loss…

Read More

പലസ്തീന്‍ മാത്രമല്ല, ബംഗ്ലാദേശുമുണ്ട്; ട്രോളുകള്‍ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധിയുടെ പുതിയ ബാഗ്

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി പ്രിയങ്ക ഗാന്ധി രംഗത്ത്. ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ് പ്രിയങ്ക ഇന്ന് പാർലമെൻറിൽ ഇന്നെത്തിയത് . ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാർലമെന്‍റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടു ദിവസം മുമ്പ് പലസ്തീൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീൻറെ കൂടെ നില്‍ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബിജെപി…

Read More

‘പലസ്തീന്‍’ ബാഗുമായി പ്രിയങ്കാ ഗാന്ധി പാര്‍ലിമെന്റില്‍; ജനങ്ങളാൽ തിരസ്‌കരിക്കപ്പെടുമ്പോൾ ഇത്തരം കാര്യങ്ങളിലേക്ക് തിരിയുന്നു: രൂക്ഷമായ എതിര്‍പ്പുയര്‍ത്തി ബിജെപി

“പലസ്തീൻ” എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് (ബിജെപി) രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്. മാസങ്ങളായി ഗസയിലെ ഇസ്രായേൽ സൈന്യത്തിൻ്റെ നടപടികൾക്കെതിരെ ശബ്ദമുയർത്തി വരികയാണ് പ്രിയങ്കാ ഗാന്ധി.  ഗാസയില്‍ ഇസ്രായേൽ ഗവൺമെന്റ് നടത്തുന്നത് വംശഹത്യ നടപടിയാണെന്ന് പ്രതികരിച്ച പ്രിയങ്കാ ഗാന്ധി നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ചിരുന്നു. ബാഗില്‍…

Read More

പ്രിയങ്ക ​ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും: സന്ദർശനം 2 ദിവസം

വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.

Read More

പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്

നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറ‍ഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേന്ദ്ര – സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചൂരൽമല…

Read More

പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കും: കെസി വേണു​ഗോപാൽ

പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെ.സി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വയനാട് ദുരന്തമായിരിക്കുമെന്നും കെസി അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണം കൂട്ടമായി പരിശോധിക്കും. തിരിച്ചടി കോൺ​ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കുമാണെന്നും വേണു​ഗോപാൽ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും കെസി വേണു​ഗോപാൽ…

Read More

പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടും; പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി

പ്രിയങ്ക ​ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. വൻഭൂരിപക്ഷത്തിൽ പ്രിയങ്ക ജയിച്ചതിൽ വളരെ സന്തോഷമെന്ന് കനിമൊഴി പറഞ്ഞു. പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും എം.പി വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണ്. മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നതയും കനിമൊഴി കൂട്ടിച്ചേർത്തു. 

Read More

വയനാട് ലോക്സഭ ഉപതെര‍ഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിക്ക് നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്

വയനാട് ലോക്സഭ ഉപതെര‍ഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലില്‍ യുഡിഎഫ്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍. പ്രചാരണം അടക്കം കാര്യമായി നടത്താതെ എൽഡിഎഫ് മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നുവെന്നും യുഡിഎഫ് വിലയിരുത്തുന്നു. ഏഴ് മാസത്തെ ഇടവേളയില്‍ തെര‍ഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്. ഇത് പ്രിയങ്കക്ക് അ‍ഞ്ച് ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫിന്‍റെ ലക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോള്‍ ബൂത്തുകളില്‍ നിന്നടക്കം…

Read More

പ്രിയങ്ക ഗാന്ധിക്ക് ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട; സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്രീയം; ജി സുധാകരൻ

ഉപതെരഞ്ഞെടുപ്പിൽ വയനാട് മത്സരിക്കുന്ന പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിക്കുന്നതിനെതിരെ ജി സുധാകരൻ. പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയാണത്രേ. മുഖവും അതു പോലെ തന്നെയെന്ന് പറയുന്നു. എന്തിൻറെ സൂക്കേടാണ്. മാധ്യമങ്ങളോട് ആരെങ്കിലും ശരീര ശാസ്ത്രം വർണിക്കാൻ ആവശ്യപ്പെട്ടോ. എന്തിനാണ് സൗന്ദര്യം പറയുന്നത്. സൗന്ദര്യത്തിൻറെ അടിസ്ഥാനത്തിലാണോ രാഷ്ട്രീയ പ്രവർത്തനം. ഒരു പാട് സൗന്ദര്യമുള്ളവരെ ജനങ്ങൾക്കിഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ട്, സംസാരിക്കാനറിയാം ,അവർ പ്രവർത്തിച്ച് രക്ഷപ്പെടട്ടെ. ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്ന് പറയേണ്ട കാര്യമില്ല. പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച…

Read More

പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാന്‍: പരിഹസിച്ച് ബിജെപി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി. പ്രിയങ്ക ​ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ വീണ്ടും ജനങ്ങളെ പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ല. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസ്, രാഹുൽ ​ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു

Read More