
ക്ഷമിക്കണം, സീനിന്റെ ഭാഗമാണെന്ന് പറഞ്ഞു; വളരെ നല്ല മനുഷ്യനാണ് മമ്മൂക്ക; അനുഭവം പറഞ്ഞ് പ്രിയാമണി
മലയാള സിനിമാ ലോകത്തിന് തുടക്ക കാലം മുതൽ പ്രിയാമണി പ്രിയങ്കരിയാണ്. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, പുതിയമുഖം തുടങ്ങി ശ്രദ്ധേയമായ ഒരുപിടി മലയാള സിനിമകൾ പ്രിയാമണി മലയാളത്തിൽ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് തിരക്കഥയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയിൽ അവിസ്മരണീയ പ്രകടനം പ്രിയാമണി കാഴ്ച വെച്ചു. പിന്നീട് നടി ചെയ്ത രഞ്ജിത്ത് ചിത്രം പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് ആണ്. താരതമ്യേന പ്രാധാന്യം കുറഞ്ഞ റോളായിരുന്നു ഈ ചിത്രത്തിൽ. മമ്മൂട്ടിയായിരുന്നു നായകൻ. ഇപ്പോഴിതാ പ്രാഞ്ചിയേട്ടനിലെ…