പ്രിയന്റെ ആദ്യ സിനിമയിൽ ഞാനായിരുന്നു നായകൻ… നൂറാമത്തെ സിനിമയിലും ഞാനായിരിക്കും നായകൻ: മോഹൻലാൽ

മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ. പ്രിയദർശൻ സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ ആയിരുന്നു നായകൻ. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കൂത്തി ആദ്യ ചിത്രം. ഇപ്പോഴിതാ കരിയറിൽ 100 ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് പ്രിയദർശൻ. നൂറാം ചിത്രത്തിലും നായകനാവുന്നത് മോഹൻലാൽ ആയിരിക്കും. പ്രിയൻ നൂറാം ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രിയദർശൻ എന്നിലൂടെയാണു സിനിമയിലേക്കു വരുന്നത്. നവോദയയിലേക്ക് ഞാനാണ് പ്രിയനെ…

Read More

പ്രിയദര്‍ശന്‍ എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും; ശ്രീനിവാസന്‍

മലയാളികളെ നിരവധി സിനിമകളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ശ്രീനിവാസന്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇപ്പോഴിതാ ഫിലിം ഫ്രറ്റേണിറ്റി അവാര്‍ഡ് ചടങ്ങില്‍ ശ്രീനിവാസന്‍ പ്രിയദര്‍ശനെ കുറിച്ച് സ്റ്റേജില്‍ മുമ്പ് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘പ്രിയദര്‍ശന്‍ ഇവിടെയുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. കാരണം ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുണ്ടായിരിക്കുക എന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ മനിസിലിരിപ്പ്…

Read More

‘എന്നോട് ഇറങ്ങി പോകാൻ ദാസേട്ടൻ പറഞ്ഞു, എംജി ശ്രീകുമാർ വന്നത് അതുകൊണ്ടല്ല’; പ്രിയദർശൻ

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. മലയാളത്തിൽ മാത്രമല്ല, ബോളിവുഡിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, അഭിമന്യു, മിഥുനം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ മലയാളി ആരാധകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. ഹേര ഫേരി,ഹംഗാമ, ഭൂൽ ഭൂലയ്യ, ചുപ് ചുപ് കേ, ഗരം മസാല തുടങ്ങി പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളും ശ്രദ്ധേയമാണ്….

Read More

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടിയ സംഭവം; കോൺഗ്രസിനെയും പ്രിയദർശനേയും കടന്നാക്രമിച്ച് കെ.ടി ജലീൽ എം.എൽ.എ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേര് വെട്ടിയ സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. എത്ര കോൺഗ്രസ് നേതാക്കന്മാർ വിഷയത്തിൽ പ്രതികരിച്ചുവെന്ന് കെടി ജലീൽ ചോദിച്ചു. നിയമസഭയിലാണ് കെടി ജലീലിന്റെ പ്രതികരണം. കോൺഗ്രസ്സിന്റെ പ്രതിഷേധം ഒരിടത്തും കണ്ടില്ല. മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയ സമിതിയിൽ ഒരു മലയാളി കൂടി ഉണ്ടെന്നത് വേദനിപ്പിക്കുന്നുവെന്നും ജലീൽ പറഞ്ഞു. പ്രിയദർശൻ കൂട്ടുനിന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി മാറ്റിയത്. ഇതിനെതിരായാണ് ജലീലിന്റെ പ്രതികരണം ഉണ്ടായത്. ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ…

Read More

‘പ്രേമലു’; ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: പ്രിയദർശൻ

നസ്ലിൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ഇതാണ് എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞ സംവിധായകൻ നസ്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇനി സിനിമകൾ ചെയ്യലല്ല, പകരം ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇരുന്ന് കാണാനാണ് പോകുന്നതെന്നും പ്രിയദർശൻ പറഞ്ഞു.  “സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന്…

Read More

സിനിമ വാർത്തകൾ ഒറ്റനോട്ടത്തിൽ

മാണി രത്നത്തിന്റെ ‘പൊന്നിയിൻ സെൽവം ‘റെക്കോർഡ് നേട്ടത്തിലേക്ക് കുതിക്കുന്നു. കളക്ഷൻ നാനൂറു കോടി കഴിഞ്ഞെന്നു നിർമ്മാതാക്കൾ ഔദ്യോഗികമായി വെളിപ്പെടുത്തി. സെപ്തംബർ മുപ്പത്തിനാണ് പൊന്നിയിൻ സെൽവം ലോകവ്യാപകമായി റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണിപ്പോൾ പ്രേക്ഷകർ. ……………………… കന്നഡ ചിത്രങ്ങളുടെ വേലിയേറ്റം കേരളത്തിലേക്ക്. കാന്താരയുടെ വിജയത്തെ തുടർന്ന് ഒരു പിടി കന്നഡ ചിത്രങ്ങൾ മലയാളത്തിൽ പ്രദര്ശനത്തിനെത്തുകയാണ്. സണ്ണി ലിയോൺ, അതിഥി പ്രഭുദേവ സച്ചിൻ ദിൻ വാൽ കൂട്ടുകെട്ടിൽ ‘ചാമ്പ്യനാ’ണ് ഇപ്പോൾ മലയാളത്തിലെത്തുന്നത്. ……………………… പ്രിയദർശന്റെ…

Read More