
വിവാഹമോചനത്തില്‍ എത്തിച്ചേരുമായിരുന്നു, അന്ന് പൂര്‍ണിമയും ഇന്ദ്രജിത്തും സമയോചിതമായി ഇടപെട്ടു’; പ്രിയ മോഹൻ
വിവാഹജീവിതത്തില്‍ നേരിട്ട പ്രതിസന്ധികൾ തുറന്നുപറഞ്ഞ് അഭിനേതാക്കളും വ്‌ളോഗര്‍മാരുമായ പ്രിയ മോഹനും നിഹാല്‍ പിള്ളയും. പ്രിയയുടെ സഹോദരിയും നടിയുമായ പൂര്‍ണിമയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും സമയോചിതമായി ഇടപെട്ടാണ് വിവാഹമോചനം വരെ എത്തിയിരുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിച്ചതെന്ന് ഇരുവരും പറയുന്നു. സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവെച്ച വ്‌ളോഗിലാണ് അവര്‍ ഇക്കാര്യം തുറന്നു പറയുന്നത്. ‘മൂന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ക്കിടയില്‍ വലിയ വഴക്കുണ്ടായി. മിഡ് ലൈഫ് ക്രൈസിസ് എന്ന് പറയാം. വക്കീലിനെ വരെ കണ്ടിരുന്നു. അതിലേക്ക് നയിച്ച ഒരു കാരണവും എടുത്തു പറയാനില്ല….