
മലയാളി വിദ്യാർഥികൾക്ക് സന്തോഷവാർത്ത; കർണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളജുകളിലെ ഫീസ് നിശ്ചയിച്ച് സർക്കാർ
മെഡിക്കൽ കോഴ്സുകളിൽ, പ്രധാനമായും നഴ്സിങ് പഠിക്കാൻ മലയാളികൾ ധാരാളമായി ആശ്രയിക്കുന്നതു കർണാടകയിലെ കോളജുകളെയാണ്. ബംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള കോളജുകളെയാണ് കൂടുതലായും മലയാളികൾ ആശ്രയിക്കുന്നത്. എന്നാൽ, അമിതഫീസ് പലപ്പോഴും വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തലവേദനയായിരുന്നു. ഇപ്പോൾ ഇതിന് ആശ്വാസമായിരിക്കുകയാണ് സർക്കാരിന്‍റെ പുതിയ തീരുമാനം. കർണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിങ് കോഴ്സിന്റെ ഫീസ് ആണ് സർക്കാർ നിശ്ചയിച്ചത്. 60 ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച ഫീസിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കണം. കർണാടകത്തിലെ സ്ഥിരതാമസക്കാർക്ക് ഒരുവർഷം ഒരുലക്ഷം രൂപയായിരിക്കുംഫീസ്. കേരളമുൾപ്പെടെ ഇതര…