
കാമുകി ഗൗരി സ്പ്രാറ്റിനായി സ്വകാര്യ സെക്യൂരിറ്റി വെച്ചിട്ടുണ്ട്; വ്യക്തിപരമായ സമാധാനത്തിന് വേണ്ടിയെന്ന് ആമിര്‍ ഖാന്‍
തന്റെ പ്രണയിനിയെ കുറിച്ച് നടന്‍ ആമിര്‍ ഖാന്‍ വ്യഴാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ് ആരാധകരും പാപ്പരാസികളും. തങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി ഒരുമിച്ച് ജീവിക്കുകയാണെന്നും ആമിര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലോടെ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ബഹളങ്ങള്‍ക്കും മറ്റും താന്‍ തയ്യാറെടുപ്പുകള്‍ നടത്തിയതായും താരം വ്യക്തമാക്കുകയുണ്ടായി. 60-ാം ജന്മദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായായിരുന്നു ആമിര്‍ തന്റെ ജീവിത പങ്കാളിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഈ ബന്ധം പരസ്യമാക്കാന്‍ എന്താണ് പ്രേരിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ നടന്റെ മറുപടി ഇങ്ങനെയായിരുന്നു….