കുവൈത്തില്‍ വിദേശികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറാൻ നിയന്ത്രണം വരുന്നു

കുവൈത്തില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍- സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതിനിടെ പുതിയ തീരുമാനത്തില്‍ നിന്നും മൂന്ന് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. സ്വദേശി സ്ത്രീകളെ വിവാഹം കഴിച്ച വിദേശികള്‍ക്കും സാധുവായ രേഖകള്‍ കൈവശമുള്ള ഫലസ്തീൻ പൗരന്മാർക്കും 60 വയസിന്…

Read More

ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണം

ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനകാർക്കുള്ള ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണമെന്ന് അധികൃതർ. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒമാനിൽ പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്.

Read More