മികവ് പുലർത്തി ഷാർജയിലെ സ്വകാര്യ സ്കൂളുകൾ
ഷാർജ എമിറേറ്റിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ (എസ്.പി.ഇ.എ) സ്കൂളുകളെ വിലയിരുത്തുന്ന ‘ഇത്ഖാൻ’പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 2023-2024 അധ്യയന വർഷത്തെ ഫലങ്ങളിൽ കൂടുതൽ സ്കൂളുകൾ മികവ് പുലർത്തി. ഒമ്പത് വ്യത്യസ്ത പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകളുടെ പ്രകടനമാണ് പദ്ധതിയിൽ വിലയിരുത്തിയത്. മൊത്തം 78,638 വിദ്യാർഥികൾ വിലയിരുത്തലിൽ ഉൾപ്പെട്ടിരുന്നു. മുൻ വർഷങ്ങളെക്കാൾ സ്കൂളുകളുടെ പ്രവർത്തന മികവ് വർധിച്ചതായാണ് വിലയിരുത്തൽ ഫലങ്ങൾ വെളിപ്പെടുത്തുന്നത്. 2018ലും 2019ലും നടത്തിയ വിലയിരുത്തലിന്റെ ഫലങ്ങളെ അപേക്ഷിച്ച് പുതിയ…