സ്വകാര്യ നഴ്സറി സ്കൂളുകൾ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്തിൽ സ്വകാര്യ നഴ്സറി സ്കൂളുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കി. ലൈസൻസിന് അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, സേവനങ്ങൾ, അനുവദനീയവും നിരോധിതവുമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നവയാണ് നിർദേശങ്ങൾ. വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ -സാമൂഹിക വികസന മന്ത്രിയുമായ ഫഹദ് അൽ ശരിയാനാണ് ഇതുസംബന്ധിച്ച മന്ത്രിതല പ്രമേയം പുറത്തിറക്കിയത്. നഴ്സറി ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ കുവൈത്ത് പൗരൻ ആയിരിക്കണം. ഡിപ്ലോമ അല്ലെങ്കിൽ യൂനിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം. സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യരുത് എന്നീ നിബന്ധനകളുണ്ട്….

Read More