
വീട്ടിൽ കയറിയ കള്ളൻ ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്തി; ബ്ലാക്‌മെയിൽ ചെയ്യാൻ നീക്കം, അറസ്റ്റ്
വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ ദമ്പതിമാർ പരാതി നൽകിയതോടെ കള്ളൻ കുടുങ്ങുകയായിരുന്നു. സർക്കാർ ജോലിക്കായി പരീക്ഷകളെഴുതിയിരുന്ന യുവാവ് ജോലി കിട്ടാതായതോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഛത്തീസ്ഗഡിലാണ് സംഭവം. 28 വയസുകാരനായ വിനയ് കുമാർ സാഹു എന്നയാളാണ് അറസ്റ്റിലായത്. സർക്കാർ ജോലി സ്വപ്നം കണ്ട ഇയാൾ നിരവധി പരീക്ഷകൾ എഴുതിയെങ്കിലും ജോലി…