
കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 100%വരെ ജോലി സംവരണം; ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനൽകി
കർണാടകത്തിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം നിയമനങ്ങൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണം നടപ്പിലാക്കുക. കന്നടക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചത്. ജനങ്ങൾക്ക് കർണാടകയിൽ ജോലി നൽകി സ്വന്തം നാട്ടിൽ തന്നെ ജീവിക്കാൻ അവസരം നൽകാനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ വ്യവസായമേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനംവരെ നിയമനങ്ങൾ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിനും…