
ആകാശത്തു നിന്നും എടുക്കാതെ താഴെ നിന്നും എടുത്തൂടേ എന്ന് ചോദിച്ചിട്ടുണ്ട്, ഇന്റര്‍വ്യു കാരണം ഹേറ്റ്; അനശ്വര രാജന്‍
യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനശ്വര രാജന്‍. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടാന്‍ അനശ്വരയ്ക്ക് സാധിച്ചു. പോയ വര്‍ഷങ്ങളിലെ വിജയക്കുതിപ്പ് ഈ വര്‍ഷത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് രേഖാചിത്രത്തിലൂടെ അനശ്വര. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര രാജന്‍. ഒരു അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. താര ജീവിതം എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്. അതിനാല്‍ സ്വകാര്യത പലപ്പോഴും ഹനിക്കപ്പെടും. അതേക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്. ഞാനെപ്പോഴും ഓടിച്ചാടി നടക്കുന്ന ആളാണ്. പക്ഷെ എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്….