
ഇതെന്താ ഗുണ്ടായിസമോയെന്ന് ഞാൻ; പൃഥിയുടെ മിടുക്കിനെക്കുറിച്ചും ടിനി ടോം
ആടുജീവിതം സിനിമയുടെ റിലീസിന് പിന്നാലെ സിനിമാ ലോകത്തിന് സംസാരിക്കാനുള്ളത് നടൻ പൃഥിരാജിനെക്കുറിച്ച് മാത്രമാണ്. അഭിനയത്തിനാെപ്പം നിർമാണം, സംവിധാനം എന്നീ മേഖലകളിലും ഇക്കാലയളവിനിടെ പൃഥിരാജിന് സാന്നിധ്യം അറിയിക്കാനായി. പൃഥിരാജിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം. ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ടിനി ടോം പങ്കുവെച്ചത്. 2011 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പിയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു പൃഥിരാജ്. പൃഥിരാജ് മികച്ച നിർമാതാവാണെന്ന് ടിനി ടോം പറയുന്നു. പ്രാഞ്ചിയേട്ടൻ കഴിഞ്ഞ ശേഷം ഇന്ത്യൻ റുപ്പി എന്ന സിനിമ…