ജയിലുകളിൽ ജാതിവിവേചനം പാടില്ല, ജയിൽചട്ടം മൂന്നുമാസത്തിനുള്ളിൽ പരിഷ്‌കരിക്കണം; നിർദേശവുമായി സുപ്രീം കോടതി

ജയിലുകളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്ലാ സംസ്ഥാനങ്ങളും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്‌കരിക്കണം. ജയിൽപുള്ളികൾക്ക് മാന്യമായി ജീവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഒരുതരത്തിലുള്ള വിവേചനവും ജയിലുകളിൽ പാടില്ല. സംരക്ഷണം നൽകുന്നതിന് മാത്രമേ ജാതി കണക്കിലെടുക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതി വിവേചനം നിലനിൽക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയിൽ മാനുവൽ ചോദ്യം…

Read More

വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 8,330 ഇന്ത്യക്കാരെന്ന് കണക്കുകൾ

വിദേശ രാജ്യങ്ങിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 8,330 ആണെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങ ളിലാണുള്ളത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരുണ്ട്. ഇതിൽ 1,611 തടവുകാരുള്ള യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഉം, ഖത്തറിൽ 696 ഉം തടവുകാരുണ്ട്….

Read More

ജയിലുകളിൽ വിലക്ക് നീക്കി; ദുഃഖ വെള്ളിയും ഈസ്റ്ററും മതസംഘടനകൾക്ക് തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാം

ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും. ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ശക്തമായ എതിർപ്പിനെ തുടർന്നാണ് മാറ്റം വരുത്തിയത്. ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ‍ഉത്തരവ് മണിക്കൂറിനുള്ളിലാണ് ജയിൽ വകുപ്പ് തിരുത്തിയത്. കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണം എന്ന് കർദ്ദിനാൾ ക്ലിമ്മിസ് ആവശ്യപ്പെട്ടിരുന്നു.  സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക്…

Read More

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾ വിലക്കി ജയിൽ മേധാവി ഉത്തരവിട്ടു

സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആത്യാന്മിക ക്ലാസുകളും വേണ്ടെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി മുതൽ തടവുപുള്ളികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോട്ടിവേഷൻ സംഘടന കളുടെ പാനൽ നൽകണമെന്നും ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി.  സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവർ തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു….

Read More