‘പരോൾ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല’: എം.വി ​ഗോവിന്ദൻ

പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.  കൊലക്കേസ് പ്രതിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി നേതാക്കൾ പോയതിൽ എന്താണ്…

Read More

റൈഫിളുകളുമായി എത്തി ജയിൽ വാൻ ആക്രമിച്ച് തടവുകാരനെ മോചിപ്പിച്ചു ; രണ്ട് ഗാഡുമാർ കൊല്ലപ്പെട്ടു , 3 പേർക്ക് പരിക്ക്

തടവുകാരനെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫ്രാൻസിൽ ജയിൽ വാൻ ആക്രമിച്ച് സായുധസംഘം. ആക്രമണം ചെറുക്കാൻ ശ്രമിച്ച രണ്ട് ഗാർഡുകൾ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വാനിലുണ്ടായിരുന്ന തടവുകാരനും അക്രമികളും രക്ഷപ്പെട്ടു. പാരീസിലെ നോർമാൻഡിയിൽ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. വാനിലുണ്ടായിരുന്ന മൂന്ന് പേർക്ക് സായുധ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വടക്കൻ ഫ്രാൻസിലാണ് കേട്ടുകേൾവി പോലുമില്ലാത്ത രീതിയിലെ അക്രമം ഉണ്ടായതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടതിയിൽ നിന്ന് തടവുകാരനെ ജയിലിലേക്ക് മാറ്റുകയായിരുന്ന വാനാണ് ആക്രമിക്കപ്പെട്ടത്. ജയിൽ വാനിൽ ഇടിച്ച് കയറിയ കറുത്ത…

Read More

‘വയറുവേദന രൂക്ഷം’; ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരൻ്റെ ശസ്ത്രക്രിയയിൽ നീക്കിയത് ചൈനീസ് ഫോൺ

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 38കാരനായ തടവുകാരന് അതികഠിനമായ വയറുവേദന. വേദന അസഹ്യമായതോടെ യുവാവിനെ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത് മൊബൈൽ ഫോൺ. കർണാടകയിലെ ശിവമൊഗ്ഗ സ്വദേശിയായ പരശുറാം എന്ന തടവുകാരനെയാണ് ബെംഗലുരുവിലെ വിക്ടോറിയ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചത്. വയറുവേദന അതിരൂക്ഷമായതിന് പിന്നാലെ മക്ഗാൻ ആശുപത്രിയിൽ നിന്നായിരുന്നു തടവുകാരനെ ഇങ്ങോട്ടേക്ക് റഫർ ചെയ്തത്. അൾട്രാ സൌണ്ട് സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 38കാരന്റെ വയറിനുള്ളിൽ അന്യ പദാർത്ഥം ശ്രദ്ധിക്കുന്നത്.  അന്യ പദാർത്ഥം നീക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്…

Read More

യു.എസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

 യു.എസിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. 1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതർ അവകാശപ്പെടുന്നത്. വധശിക്ഷ നടപ്പാക്കുന്ന മുറിയിൽ എത്തിക്കഴിഞ്ഞാൽ ഒരു റെസിപ്രേറ്ററിലൂടെ (പ്രത്യേകതരം മാസ്‌ക്) വാതകം ശ്വസിക്കാൻ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ്…

Read More

ഗാസയിൽ തടവുകാരുടെ കൈമാറ്റം ഉടൻ സാധ്യമാകും; ഖത്തർ പ്രധാനമന്ത്രി

ഗാസയില്‍ തടവുകാരുടെ കൈമാറ്റം ഉടന്‍ സാധ്യമാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ട്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഹമാസിന്റെയും ഇസ്രായിലെന്റയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കരാറിലെത്താന്‍ വളരെ ചെറിയ അകലം മാത്രമാണ് ഉള്ളത്. മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ച്…

Read More

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്ത് ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് പ്രതി ഉദ്യോഗസ്ഥരുടെയും സഹ തടവുകാരുടെയും കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. രാവിലെ ഒൻപതോടെ തോട്ടത്തിൽ ജോലിക്കായി ഇറക്കിയപ്പോഴാണ് ഇയാൾ കടന്നെങ്കിലും എന്നാൽ 12 മണിയോടെയാണ് ജയിൽ അധികൃതർ…

Read More