അഴിമതി അന്വേഷണം തടഞ്ഞു; ഫിജിയിലെ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമക്ക് ജയിൽ ശിക്ഷ

പസഫിക് ദ്വീപ് രാജ്യമായ ഫിജിയിലെ മുൻ പ്രധാനമന്ത്രിക്ക് ജയിൽ ശിക്ഷ. അഴിമതിക്കേസിലെ പൊലീസ് അന്വേഷണം തടഞ്ഞതിനാണ് ഫിജിയുടെ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ ജയിലിലായത്. പസഫിക് ദ്വീപ് രാജ്യങ്ങളിലെ ഏറ്റവും പ്രമുഖനാണ് 70ാംവയസിൽ അഴിക്കുള്ളിലാവുന്നത്. 2022ൽ വോട്ടടുപ്പിൽ പുറത്ത് ആവുന്നത് വരെ 15 വർഷത്തിലധികമാണ് ഫ്രാങ്ക് ബൈനിമരാമ ഫിജിയെ നയിച്ചത്.  അന്തർദേശീയ തലത്തിൽ കാലാവസ്ഥാ വ്യതിയാനം പസഫിക് ദ്വീപുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള നടപടികളിലൂടെയും ഫ്രാങ്ക് ബൈനിമരാമ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യാഴാഴ്ചയാണ് കോടതി ഫ്രാങ്ക് ബൈനിമരാമയ്ക്ക് ജയിൽ ശിക്ഷ…

Read More

യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ബ്രസീൽ താരം ഡാനി ആൽവസിന് തടവ് ശിക്ഷ

ബലാത്സംഗ കേസിൽ മുൻ ബ്രസീൽ,ബാഴ്‌സലോണ താരം ഡാനി ആൽവെസിനു തടവു ശിക്ഷ വിധിച്ച് കോടതി. നാലര വർഷം തടവു ശിക്ഷയാണ് സ്പാനിഷ് കോടതി വിധിച്ചത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബ്ബിലെ ശുചിമുറിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ 40 കാരൻ റിമാൻഡിലാണ്. വിധിക്കെതിരെ ആൽവസ് അപ്പീൽ നൽകും. യുവതിയെ അറിയില്ലെന്നാണ് കേസിൽ ആദ്യഘട്ടത്തിൽ മുൻ ബ്രസീലിയൻ നിലപാടെടുത്തത്. ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ…

Read More

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് വീണ്ടും തടവ് ശിക്ഷവിധിച്ച് കോടതി

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ പാക് കോടതി വിധിച്ചു. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ശിക്ഷ. ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ കിട്ടുന്നത്. ഇമ്രാന്റെ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ നില തെരഞ്ഞെടുപ്പിൽ പരുങ്ങലിലാണ്. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി ; ജയിലിന് മുന്നിൽ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

8 ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ്…

Read More

കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയില്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച്‌ ഹൈക്കോടതി

തടവുകാരുടെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയില്‍ ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജയിലില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരെ മൂന്നാം മുറ പോലുള്ള രീതികള്‍ ഉപയോഗിക്കരുതെന്നും തടവുകാരെ തടവിലാക്കുന്നത്, അവരെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടതി പറഞ്ഞു.  വിയ്യൂര്‍ ജയിലില്‍ ഉദ്യോഗ്സ്ഥര്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച്‌ തടവുകാരനായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂര്‍ പഴയ്യന്നൂര്‍ സ്വദേശി മനീഷ് എന്നിവര്‍ നല്‍കിയ…

Read More

ജയിലിൽ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാം; അനുമതി നൽകി കോടതി

ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ നൽകാൻ അനുമതി നൽകി കോടതി. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്. കുടുംബത്തിന്റെ ഉത്തരവാദിത്തത്തിലും സ്വന്തം ഉത്തരവാദിത്തത്തിലും നരേഷ് ഗോയലിന് ദിവസവും വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുമതി നൽകുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായ ഗോയൽ ആർതർ റോഡ് ജയിലിലാണ്. ഗോയലിന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു….

Read More

‘മോദി’ പരാമർശം: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും

‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. രാഹുൽ നേരിട്ട് കോടതിയിൽ ഹാജരായേക്കും. കോടതിവിധിയെ തുടർന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു പിന്നാലെയാണു നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നത്. എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ…

Read More

ബലാത്സംഗ കേസ്; പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ചു

കനേഡിയൻ- ചൈനീസ് പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ച് ബെയ്ജിംഗിലെ കോടതി. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2020-ലാണ് ഗായകനെ കുടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബർ മുതൽ ഡിസംബർ വരെ തന്റെ വീട്ടിൽ വെച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചായോങ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതി ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചു. 2021 ജൂലൈ 31 ന് ബെയ്ജിംഗിൽ വെച്ച്…

Read More