വാഹന ലൈസൻസിൽ കൃത്രിമം, ലക്ഷങ്ങൾ സമ്പാദിച്ചു ; കുവൈത്തിൽ ട്രാഫിക് ഉദ്യോഗസ്ഥൻ അടക്കം അഞ്ച് പേർക്ക് 5 വർഷം തടവ് ശിക്ഷ

ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹന ലൈസൻസ് രേഖകളിൽ കൃത്രിമം നടത്തിയതിനെ തുടർന്ന് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്ക് 5 വർഷം തടവ്. ക്രിമിനൽ കോടതിയുടേതാണ് വിധി. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെ കൂടാതെ സ്വദേശി പൗരൻ, 3 പൗരത്വ രഹിതർ എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. വ്യാജ ലൈ‍സൻസ് രേഖകൾ ഉപയോഗിച്ച് 45 വാഹനങ്ങൾ വിറ്റ് 437,000 ദിനാര്‍ ആണ് ഇവർ നേടിയത്. ക്യാപിറ്റല്‍ ഗതാഗത വകുപ്പിലെ ജീവനക്കാരനായിരുന്ന ഒന്നാം പ്രതി ഔദ്യോഗിക ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം നടത്തി…

Read More

ഹൈസ്കൂൾ പരീക്ഷാ ക്രമക്കേട് ; കുവൈത്തിൽ 6 പേർക്ക് 10 വർഷം തടവ് ശിക്ഷ

2024ലെ ​ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ​ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​പേ​ർ​ക്ക് കുവൈത്ത് ക്രി​മി​ന​ൽ കോ​ട​തി 10 വ​ർ​ഷം വീ​തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. മൂ​ന്ന് ബി​ദൂ​നി സ​ഹോ​ദ​ര​ങ്ങ​ൾ, കു​വൈ​ത്തി യു​വാ​വ്, കു​വൈ​ത്തി വ​നി​ത, ഈ​ജി​പ്ത് പൗ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ഠി​ന ത​ട​വും 42000 ദീനാ​ർ പി​ഴ​യും വി​ധി​ച്ച​ത്. കേ​സി​ൽ ഒ​രു അ​ധ്യാ​പ​ക​ന് ഒ​രു വ​ർ​ഷം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. ശ​രി​യാ​യ ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷ​ക്ക് മു​മ്പ് ന​ൽ​കാ​ൻ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്ന് 50 ദീനാ​ർ വീ​തം ഈ​ടാ​ക്കി 42000 ദീനാ​ർ ഇ​വ​ർ സ​മ്പാ​ദി​ച്ച​താ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്ന​ത്….

Read More

ബഹ്റൈനിൽ വ്യാജ ഫോൺ കോളിലൂടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് ; ഏഷ്യൻ സംഘത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി

വ്യാ​ജ ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ ഇ​ര​ക​ളെ ക​ബ​ളി​പ്പി​ച്ച് ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പു​ന​ട​ത്തി​യ ഏ​ഷ്യ​ൻ സം​ഘ​ത്തി​ന് ജ​യി​ൽ ശി​ക്ഷ. ത​ട്ടി​പ്പു സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട 12 ഏ​ഷ്യ​ൻ വം​ശ​ജ​രെ​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്. സം​ഘ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 1,000 ദീ​നാ​ർ വീ​തം പി​ഴ​യും ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. ബാ​ക്കി​യു​ള്ള എ​ട്ടു​പേ​ർ​ക്ക് മൂ​ന്നു​വ​ർ​ഷം വീ​ത​മാ​ണ് ത​ട​വ്. ജ​യി​ൽ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 12 പേ​രെ​യും നാ​ടു​ക​ട​ത്തും. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള കോ​ളു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നാ​യി അ​വ​ർ…

Read More

സുഹൃത്തിന് ലഹരി എത്തിച്ച് നൽകി ; ദുബൈയിൽ യുവതിക്ക് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ

സു​ഹൃ​ത്തി​ന് ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ത്ത കേ​സി​ൽ ദു​ബൈ​യി​ൽ യു​വ​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വ്. 50,000 ദി​ർ​ഹം പി​ഴ​യും ഇ​വ​ർ അ​ട​ക്ക​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സ​ത്​​വ മേ​ഖ​ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് പി​ടി​യി​ലാ​യ യു​വാ​വാ​ണ് ത​നി​ക്ക് ല​ഹ​രി എ​ത്തി​ച്ചു​ത​രു​ന്ന 30കാ​രി​യെ​കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്. പ​രി​ച​യ​ത്തി​ന്റെ പേ​രി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി കോ​ട​തി​യി​ൽ വാ​ദി​ച്ചു. സ​മാ​ന​മാ​യ കേ​സി​ൽ നേ​ര​ത്തേ ഉ​ൾ​പ്പെ​ട്ട യു​വ​തി പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. വി​ചാ​ര​ണ വേ​ള​യി​ൽ കു​റ്റ​ങ്ങ​ൾ യു​വ​തി നി​ഷേ​ധി​ച്ചെ​ങ്കി​ലും വാ​ദ​ങ്ങ​ൾ കോ​ട​തി ത​ള്ളി. ശി​ക്ഷ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം യു.​എ.​ഇ​യി​ൽ​നി​ന്ന്​…

Read More

ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും

സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചന കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈ മാസം 12ന് നടക്കേണ്ട സിറ്റിങ് സാങ്കേതിക പ്രശ്നങ്ങൾ മൂലം ഡിസംബര്‍ 30ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് റിയാദ് കോടതി കേസ് പരിഗണിക്കുന്നത്. മോചനവുമായി ബന്ധപ്പെട്ട തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് കഴിഞ്ഞ തവണ സാങ്കേതിക തടസ്സങ്ങള്‍ മൂലം മാറ്റി വെച്ചത്. ഓണ്‍ലൈന്‍ വഴിയായിരുന്നു കോടതി ചേര്‍ന്നത്. അതേസമയം റഹീമിന്‍റെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ഉള്ളത്…

Read More

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ; നവംബർ 17ന് കേസ് പരിഗണിക്കുമെന്ന് കോടതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​ൻ്റെ മോചന ഹരജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ന് (ഞായറാഴ്ച)യാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തി​ൻ്റെ അപേക്ഷപ്രകാരമാണ്​ 17 ലേക്ക് മാറ്റിയത്. നിലവിൽ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമി​െൻറ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ…

Read More

ജയിലിൽ രാംലീല; സീതയെ തേടിപ്പോയ വാനരന്‍മാരുടെ വേഷത്തില്‍ കൊടും കുറ്റവാളികൾ ജയിൽ ചാടി

ഉത്തരാഖണ്ഡിലെ ജയിലിലെ പുരാണ നാടകം അഭിനയിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഹരിദ്വാറിലെ റോഷ്‌നാബാദ് ജയിലില്‍ രാംലീല നാടകം അവതരിപ്പിക്കുന്നതിനിടെ സീതയെ തേടി പോകുന്ന വാനരന്‍മാരുടെ വേഷം അഭിനയിച്ചിരുന്ന രണ്ട് തടവുകാരാണ് ജയില്‍ ചാടിയത്. കൊലപാതക കേസിലെ പ്രതികളാണ് ജയില്‍ ചാടിയത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരായിരുന്നു ഇരുവരും. സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ടവരായിരുന്നു ഇവര്‍. പരിപാടിക്കിടയില്‍ ഇവരെ കാണാതായി. റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്. നിര്‍മാണത്തൊഴിലാളികള്‍…

Read More

“സുന്ദരിയായ ഗവർണർ” 71 കോടി കൈക്കൂലി വാങ്ങി; ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും വിധിച്ചു. “സുന്ദരിയായ ഗവർണർ” എന്ന് വിളിപ്പേരുള്ള സോങ് യാങിനെതിരെയാണ് നടപടി. ഇവർ കീഴുദ്യോഗസ്ഥരായ 58 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും ഏകദേശം 60 ദശലക്ഷം യുവാൻ (71 കോടി) കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രിഫെക്ചറില്‍ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 52കാരിയായ ഇവർ 22-ാം വയസിലാണ് കമ്മ്യൂണിസ്റ്റ്…

Read More

എന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ച , സഹായിച്ച എല്ലാ മനുഷ്യ സ്നേഹികളോടും നന്ദി ; റിയാദിലെ ജയിലിൽ നിന്ന് അബ്ദുൽ റഹീം

എ​​ന്റെ ജീ​വ​നു വേ​ണ്ടി ലോ​ക​മാ​കെ​യു​ള്ള മ​നു​ഷ്യ​സ്നേ​ഹി​ക​ൾ പ്രാ​ർ​ഥ​ന​യും പ​ണ​വും സ​മ​യ​വും കൊ​ണ്ട്​ സ​ഹാ​യി​ച്ച​തി​ന്​ ഹൃ​ദ​യ​ത്തി​​ന്റെ അ​ടി​ത്ത​ട്ടി​ൽ​നി​ന്ന്​ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്ന്​ റി​യാ​ദി​ലെ ജ​യി​ലി​ൽ​നി​ന്ന്​ അ​ബ്​​ദു​ൽ റ​ഹീം. എ​ന്നെ നേ​രി​ട്ട​റി​യു​ക​യോ എ​ന്നെ കാ​ണു​ക​യോ എ​​ന്റെ കു​ടും​ബ​ത്തെ അ​റി​യു​ക​യോ ഒ​ന്നും ചെ​യ്യാ​ത്ത ലോ​ക​ത്തി​​ന്റെ പ​ല​ഭാ​ഗ​ത്തു​ള്ള മ​നു​ഷ്യ​രാ​ണ് എ​നി​ക്ക് വേ​ണ്ടി പ​ണം അ​യ​ച്ച​ത്. അ​വ​ർ​ക്കൊ​ന്നും പ​ണ​മാ​യി തി​രി​ച്ചു​കൊ​ടു​ക്കാ​ൻ എ​നി​ക്ക് സാ​ധി​ക്കി​ല്ല. അ​ത്ര ചെ​റി​യ തു​ക​യ​ല്ല​ല്ലോ അ​ത്… റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി ചൊ​വ്വാ​ഴ്​​ച വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്ത​ ശേ​ഷം ജ​യി​ലി​ൽ​നി​ന്ന്​ റി​യാ​ദി​ലു​ള്ള സു​ഹൃ​ത്തു​മാ​യി ടെ​ലി​ഫോ​ണി​ൽ…

Read More

വീക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി ; അഞ്ച് വർഷത്തിന് ശേഷമാണ് ജയിൽ മോചനം

ചാരവൃത്തി കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുകയായിരുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി. ജാമ്യം ലഭിച്ചതിന് പിന്നാലെ അസാന്‍ജ് ആസ്ട്രേലിയയിലേക്ക് മടങ്ങി. അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് അസാന്‍ജിന്‍റെ മോചനം. 2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകൾ അടക്കം അന്താരാഷ്ട്ര തലത്തിൽ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ആസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറായ ജൂലിയൻ അസാൻജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകൾ വിക്കിലീക്സ് ചോർത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രേഖകൾ വിക്കിലീക്സ് ചോർത്തിയിട്ടുണ്ടെന്നാണ് കണക്ക്. തന്റെ മകന്റെ…

Read More