
ശാസ്ത്ര തത്വങ്ങളുടെ ഉത്ഭവം വേദങ്ങളിൽ നിന്ന്: ഐഎസ്ആര്‍ഒ ചെയർമാൻ
ശാസ്ത്ര തത്വങ്ങള്‍ ഉത്ഭവിച്ചത് വേദങ്ങളില്‍ നിന്നാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. എന്നാൽ അവ പുറത്ത് അവതരിപ്പിക്കപ്പെട്ടത് പാശ്ചാത്യരുടെ കണ്ടുപിടുത്തങ്ങളായാണെന്നും എസ് സോമനാഥ് പറഞ്ഞു. ”ബീജഗണിതം, വര്‍ഗമൂലങ്ങള്‍, സമയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, വാസ്തുവിദ്യ, പ്രപഞ്ച ഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയവയെല്ലാം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് വേദങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇതെല്ലാം ഇന്ത്യയില്‍ നിന്ന് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലെത്തി. പിന്നീട് പാശ്ചാത്യലോകത്തിന്റെ കണ്ടുപിടുത്തങ്ങളായി സ്ഥാപിക്കപ്പെട്ടു” – ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ” അക്കാലത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്നത് സംസ്‌കൃത ഭാഷയായിരുന്നു….