
സ്പെയിനില്‍ സൗദി അറേബ്യയുടെ പുതിയ അംബാസിഡര്‍; ചുമതലയേറ്റ് ഹൈഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ മുഖ്രിന്‍
സ്പെയിനിലെ സൗദി അറേബ്യയുടെ പുതിയ അംബാസിഡറായി ഹൈഫ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ മുഖ്രിന്‍ രാജകുമാരി ചുമതലയേറ്റു. കഴിഞ്ഞ ദിവസമാണ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2020ല്‍ ഹൈഫ രാജകുമാരിയെ യുനെസ്‌കോയിലെ സൗദി പ്രതിനിധിയായി നിയമിച്ചിരുന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തില്‍ സുസ്ഥിര വികസനത്തിനും ജി 20 അഫയേഴ്‌സിനുമുള്ള ഡെപ്യൂട്ടി മന്ത്രിയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000-ൽ കിംഗ് സൗദ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം…