
വീണ്ടും ഡയാന; രാജകുമാരിയുടെ സായാഹ്നവസ്ത്രം വിറ്റത് ഒമ്പതര കോടിയിലേറെ രൂപയ്ക്ക്..!
ഈ ലോകത്തോടു വിടപറഞ്ഞെങ്കിലും ഡയാന രാജകുമാരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. മാധ്യമങ്ങളിൽ അവരെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. വലിയ മാധ്യമവേട്ടയ്ക്കിരയായ വനിതകൂടിയാണ് ഡയാന. വെയിൽസ് രാജകുമാരിയായിരുന്ന ഡയാന വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1985ൽ രാജകുമാരി ധരിച്ചിരുന്ന മനോഹരമായ ടു പീസ് വെൽവെറ്റ് വസ്ത്രം അടുത്തിടെ ലേലത്തിൽ റെക്കോർഡ് വിലയ്ക്കു വിറ്റതാണു പുതിയ സംഭവം. വസ്ത്രത്തെക്കുറിച്ച് ഷോൾഡർ പാഡുകൾ, നീല ഓർഗൻസ പാവാട, ബോ എന്നിവയുൾപ്പെടെയുള്ള ഫാഷൻ ഈവനിംഗ് ഡ്രസ് ആണിത്. പ്രപഞ്ചത്തിൻറെയും നക്ഷത്രങ്ങളുടെയും ചിത്രീകരണം പോലെ കാണപ്പെടുന്ന…