
ഒന്നര ലക്ഷം വര്‍ഷം പഴക്കമുള്ള ആദിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തി..!
ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍വച്ച് അപൂര്‍വമായ കണ്ടെത്തലാണു ഗവേഷകര്‍ നടത്തിയത്. 153,000 വര്‍ഷം പഴക്കമുള്ള ആദിമ മനുഷ്യന്റെ കാല്‍പ്പാടുകള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു! ഇരുപതു വര്‍ഷം മുമ്പുവരെ 50,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയെന്നതു പ്രയാസകരമാണെന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. മനുഷ്യരാശിയുടെ മാതൃരാജ്യം ആഫ്രിക്കയാണെന്നു ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. 300,000 വര്‍ഷം മുന്‍പ് ഹോമോ സാപിയന്‍സ് ആദ്യകാല ജീവജാലങ്ങളില്‍നിന്നു വ്യതിചലിച്ചത് ആഫ്രിക്കയിലെവിടെയോ ആണെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ് സൗത്ത് തീരത്താണ് ഏഴ് ‘ഇക്‌നോസൈറ്റ്‌സ്’ (പുരാതന മനുഷ്യ അടയാളങ്ങള്‍ അടങ്ങിയ സ്ഥലങ്ങള്‍) ഗവേഷകര്‍…